താറാവ് താറാവ് പുള്ളിത്താറാവ്

താറാവ് താറാവ് പുള്ളിത്താറാവ്.. 
താറാവ് താറാവ് പുള്ളിത്താറാവ് 
നല്ല പുള്ളിത്താറാവ്.. നല്ല പുള്ളിത്താറാവ്..
ദിവസംതോറും ദിവസംതോറും പൊന്മുട്ട നൽകുന്ന താറാവ് 
ദിവസംതോറും ദിവസംതോറും പൊന്മുട്ട നൽകുന്ന താറാവ് 
താറാവ് താറാവ് പുള്ളിത്താറാവ്..
താറാവ് താറാവ് പുള്ളിത്താറാവ് 
നല്ല പുള്ളിത്താറാവ്.. നല്ല പുള്ളിത്താറാവ്..

വയസ്സൻ താറാവാണോ? 
അല്ല.. പൊന്മുട്ടയിടുന്ന താറാവാണ്

പൊന്മുട്ട വിറ്റു പണക്കാരനായ തന്റെ യജമാനൻ   
പൊന്മുട്ട വിറ്റു പണക്കാരനായ തന്റെ യജമാനൻ 
പൊന്നിനെപ്പോലെ തന്നെയും സ്നേഹിക്കുമെന്നുകരുതിയ താറാവ് 
പൊന്നിനെപ്പോലെ തന്നെയും സ്നേഹിക്കുമെന്നുകരുതിയ താറാവ് 

താറാവ് താറാവ് പുള്ളിത്താറാവ്.. 
താറാവ് താറാവ് പുള്ളിത്താറാവ് 
നല്ല പുള്ളിത്താറാവ്.. നല്ല പുള്ളിത്താറാവ്..

സ്വർണ്ണം കൊണ്ടൊരു കൊട്ടാരം വെച്ചിട്ടും 
സ്വർണ്ണത്തളികയിലത്താഴമുണ്ടിട്ടും  
മതിയാകാഞ്ഞിട്ടോ.. കൊതിതീരാഞ്ഞിട്ടോ.. 

സ്വർണ്ണം കൊണ്ടൊരു കൊട്ടാരം വെച്ചിട്ടും 
സ്വർണ്ണത്തളികയിലത്താഴമുണ്ടിട്ടും  
മതിയാകാഞ്ഞിട്ടോ കൊതിതീരാഞ്ഞിട്ടോ 
പൊൻപണക്കാരനു വ്യാമോഹം..   
പൊൻപണക്കാരനു വ്യാമോഹം..

സ്വർണ്ണം കൊണ്ടൊരു കൊട്ടാരം വെച്ചിട്ടും 
സ്വർണ്ണത്തളികയിലത്താഴമുണ്ടിട്ടും  
മതിയാകാഞ്ഞിട്ടോ കൊതിതീരാഞ്ഞിട്ടോ 
പൊൻപണക്കാരനു വ്യാമോഹം   
പൊൻപണക്കാരനു വ്യാമോഹം   
ഒരുനാളിൽ ഒരുമുട്ട പോരേ.. പോരാ.. 
ഉള്ളതുമുഴുവൻ ഒന്നിച്ചുവേണം 
ഒരുനാളിൽ ഒരുമുട്ട പോരേ.. പോരാ.. 
ഉള്ളതുമുഴുവൻ ഒന്നിച്ചുവേണം 

താറാവ് താറാവ് പുള്ളിത്താറാവ്..
താറാവ് താറാവ് പുള്ളിത്താറാവ് 
നല്ല പുള്ളിത്താറാവ്.. പാവം പുള്ളിത്താറാവ്..

സ്വർണക്കത്തിയുറയിൽനിന്നൂരിയും 
പെണ്ണാളിനെക്കൊണ്ടു വായ്ത്തലകൂട്ടിയും 
അവനാ താറാവിൻ വയാറാകെ കീറീ..

അയ്യോ.. പാവം..

സ്വർണക്കത്തിയുറയിൽനിന്നൂരിയും 
പെണ്ണാളിനെക്കൊണ്ടു വായ്ത്തലകൂട്ടിയും 
അവനാ താറാവിൻ വയാറാകെ കീറീ..
പൊന്മുട്ടയിട്ടതിൻ ദുര്യോഗം.. 
പൊന്മുട്ടയിട്ടതിൻ ദുര്യോഗം.. 

സ്വർണക്കത്തിയുറയിൽനിന്നൂരിയും 
പെണ്ണാളിനെക്കൊണ്ടു വായ്ത്തലകൂട്ടിയും 
അവനാ താറാവിൻ വയാറാകെ കീറീ
പൊന്മുട്ടയിട്ടതിൻ ദുര്യോഗം 
പൊന്മുട്ടയിട്ടതിൻ ദുര്യോഗം 
കുടൽമാലപ്പണ്ടങ്ങൾ വേറേ.. വേറേ.. 
അല്പൻറെമുന്നിൽ ഐശ്വരം പോലെ..        
കുടൽമാലപ്പണ്ടങ്ങൾ വേറേ.. വേറേ.. 
അല്പൻറെമുന്നിൽ ഐശ്വരം പോലെ.. 

താറാവ് താറാവ് പുള്ളിത്താറാവ്.. 
താറാവ് താറാവ് പുള്ളിത്താറാവ് 
നല്ല പുള്ളിത്താറാവ്.. നല്ല പുള്ളിത്താറാവ്..
ദിവസംതോറും ദിവസംതോറും പൊന്മുട്ട നൽകുന്ന താറാവ് 
ദിവസംതോറും ദിവസംതോറും പൊന്മുട്ട നൽകുന്ന താറാവ് 
താറാവ് താറാവ് പുള്ളിത്താറാവ്..
താറാവ് താറാവ് പുള്ളിത്താറാവ് 
നല്ല പുള്ളിത്താറാവ്.. പാവം പുള്ളിത്താറാവ്..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaaraavu Thaaraavu Pullithaaraavu

Additional Info

Year: 
1983

അനുബന്ധവർത്തമാനം