കാറ്റത്തും വെയിലത്തും
കാറ്റത്തും വെയിലത്തും
മഞ്ഞത്തും മഴയത്തും
പുഴയോരത്തൊരു വൃക്ഷം
പലകാലം നിലനിന്നു
കാറ്റത്തും വെയിലത്തും
മഞ്ഞത്തും മഴയത്തും
പുഴയോരത്തൊരു വൃക്ഷം
പലകാലം നിലനിന്നു
അരികത്തും പരിയത്തും
അതിനൊപ്പം നെടുനാളായ്
ഒരുപറ്റം ചെഞ്ചൂരൽ
ചെറുകാടും നിലനിന്നു
കാറ്റത്തും വെയിലത്തും
മഞ്ഞത്തും മഴയത്തും
പുഴയോരത്തൊരു വൃക്ഷം
പലകാലം നിലനിന്നു
പേമാരിപെയ്തൂ ചുഴലിക്കാറ്റൂതീ
അവയേറ്റാ വൻവൃക്ഷം
കടപുഴകിപ്പോയി
പേമാരിപെയ്തൂ ചുഴലിക്കാറ്റൂതീ
അവയേറ്റാ വൻവൃക്ഷം
കടപുഴകിപ്പോയി
ചുവന്നചൂരല്കുരുന്നുപോലും
മറിഞ്ഞുവീണില്ലന്നാക്കാറ്റത്തും
കാറ്റത്തും വെയിലത്തും
മഞ്ഞത്തും മഴയത്തും
പുഴയോരത്തൊരു വൃക്ഷം
പലകാലം നിലനിന്നു
മഴപെയ്യുമ്പോഴും കാറ്റൂതുമ്പോഴും
ബലവാനായ് വൻവൃക്ഷം
എതിരിടുവാൻ നോക്കും
കുനിഞ്ഞുകുമ്പിട്ടൊതുങ്ങി നിൽക്കും
വളർന്ന ചൂരൽക്കൂട്ടങ്ങൾ പോലും
കാറ്റത്തും വെയിലത്തും
മഞ്ഞത്തും മഴയത്തും
പുഴയോരത്തൊരു വൃക്ഷം
പലകാലം നിലനിന്നു
അരികത്തും പരിയത്തും
അതിനൊപ്പം നെടുനാളായ്
ഒരുപറ്റം ചെഞ്ചൂരൽ
ചെറുകാടും നിലനിന്നു
കാറ്റത്തും വെയിലത്തും
മഞ്ഞത്തും മഴയത്തും
പുഴയോരത്തൊരു വൃക്ഷം
പലകാലം നിലനിന്നു