പരിതാപമിതേ ഹാ
പരിതാപമിതേ ഹാ ജീവിതമേ
നീ കരയൂ മാനസമേ
നീ കരയൂ മാനസമേ
വിധിയേന്തിയ ഭീകര ലോകമിതേ
നീ കേഴുക കോകിലമേ
നീ കരയൂ മാനസമേ
ഇപ്പൂവാടികള്‍ വാടുന്നു
നിന്‍ മോഹന ഗാനം മായുന്നു
നിന്‍ പ്രേമ വസന്തം
ആനന്ദം വിരിഞ്ഞീടുന്നു
കണ്ണീരിന്‍ കടലില്‍ താഴുകയായ്
തവ ജീവിതമാകെയിതാ
നീ കരയൂ മാനസമേ
പരിതാപമിതേ
ആനന്ദമെഴും നിന്‍
മാനസ മോഹം തകരുന്നു
സംഗീതമതും നിന്‍
ഗദ്ഗധാരയില്‍ മൂടുന്നു
പരിശൂന്യതയില്‍ നീ താണിടുവാന്‍
നിന്‍ വിഷാദഭാരവുമായ്
നീ തകരും ജീവിതമേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Parithapamithe haa
Additional Info
ഗാനശാഖ: