സുന്ദരജീവിത നവയുഗമേ

 

സുന്ദരജീവിത നവയുഗമേ നീ 
തൂമലര്‍മാസം പോലെ
വിരിയുക ലോകമാകേ
കതിരണിവയലുകള്‍
ആടുന്നൂ ആടുന്നൂ

ഓ പൂങ്കുയിലേ ചൊരിയുക ഗാനം 
പൂങ്കുയിലേ ചൊരിയുക ഗാനം
എങ്ങും ആനന്ദമായ് പരമാനന്ദമായ് 
പാട്ടു പാടൂ പാടൂ നീ
മന്ദം മന്ദം ലോകമേ പാട്ടുപാടൂ നീ
മന്ദം മന്ദം ലോകമേ മനമേ 
മോഹനമായ് ആടീടുക
നൃത്തമാടീടുക നവലോകമേ 
നവലോകമേ

ആനന്ദത്തിന്‍ തിരുവോണം ആ‍ഹാ 
തിരുവോണം വരുന്നിതാ ലോകമേ
ആനന്ദമായിതാ ആനന്ദമേ 
ആനന്ദമായിതാ ആനന്ദമേ
ആനന്ദമായിതാ ആനന്ദമേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sundarajeevitha navayugame

Additional Info

അനുബന്ധവർത്തമാനം