പുതുസൂര്യശോഭയിൽ പോലും

 

പുതു സൂര്യശോഭയില്‍പ്പോലും
മുന്നില്‍ കൂരിരുള്‍ താനോ
ലോകമേ ലോകമേ ലോകമേ
അതിമോദമാര്‍ന്നിടും ലോകമേ
നിന്‍ നീതിയിതു താനോ

തല താണു നിന്നിടും മാ‍ടം തോറും
ശോകമേ ശോകം ഹാ ശോകമേ ശോകം
സോദരാ സോദരാ സോദരാ
പൊന്‍ കതിരു നീട്ടും വയലിന്‍ നേട്ടം
കണ്ണുനീര്‍ താനോ

ലോകമേ ലോകമേ ലോകമേ
തവശാന്തിയേകിടും ആത്മദീപം
മായുകില്ലൊരുനാള്‍
തോഴീ മായികില്ലൊരുനാള്‍
സുഖശാന്തിവീശും സ്നേഹവീഥി
ചേര്‍ന്നിടാം വേഗം നാളെ ചേര്‍ന്നിടാം വേഗം
സോദരാ സോദരാ സോദരാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Puthusooryashobhayil polum