മായുന്നൂ വനസൂനമേ

 

മായുന്നൂ വനസൂനമേ നിന്‍ശലഭം
മായുന്നൂ വനസൂനമേ നിന്‍ശലഭം
വിദൂരമാകിയ ശൂന്യതയില്‍

മായുന്നൂ വനസൂനമേ തവശലഭം
വിദൂരമാകിയ ശൂന്യതയില്‍
മാഞ്ഞു കാ‍ല ജാലത്താലേ
തവ സുഖമഖിലം ശൂന്യതയില്‍
മായുന്നൂ വനസൂനമേ

തകരുകയായി ആശതന്‍ താരകം
താണൂ സര്‍വ്വം ഇരുളില്‍..  ഹാ
കേഴുന്നു മാനസവീണയിതാകേ. . . 
വിമൂകമാക്കിയ ചേതനയില്‍
കേഴുന്നു മാനസവീണയിതാകേ
വിമൂകമാക്കിയ ചേതനയില്‍
താണൂ പ്രേമതാരം ദൂരെ
വിധിമതമാകും കൂരിരുളില്‍
മായുന്നൂ വനസൂനമേ

മായുകയായി രമണന്‍
ലോലസുമമേ കേഴുക നീ
ചോരുന്ന കണ്ണീര്‍ധാരയില്‍ നീ.. 
ചോരുന്ന കണ്ണീര്‍ധാരയില്‍ നീ നിൻ
ഗദ്ഗദഗാനം പാടിടുക
ചോരുന്ന കണ്ണീര്‍ധാരയില്‍ നീ നിൻ
ഗദ്ഗദഗാനം പാടിടുക
മൂകം ശോകഭാരത്താലേ
മാനസമേ നീ കേണിടുക
മായുന്നൂ വനസൂനമേ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maayunnu vanasooname

Additional Info

അനുബന്ധവർത്തമാനം