പുലരിയിൽ നിദ്രയുണർന്ന്

പുലരിയില്‍ നിദ്രയുണര്‍ന്നങ്ങേ
പാവനസന്നിധിയണയുന്നു.
കര്‍ത്താവേ നിന്‍ കരുണയ്ക്കായ്
നന്ദി പറഞ്ഞു നമിക്കുന്നു. 

മനുജകുലത്തിന്‍ പാലകനേ
വിനയമോടങ്ങയെ വാഴ്ത്തുന്നു.
കൃപയും ശാന്തിയനുഗ്രഹവും
പാപപ്പൊറുതിയുമരുളണമേ...

പുതിയ ദിനത്തിന്‍ പാതകളില്‍
പാപികള്‍ ഞങ്ങളിറങ്ങുന്നു.
വിനകളില്‍ വീഴാതഖിലേശാ
കൈകള്‍ പിടിച്ചു നടത്തണമേ..

കണ്ണുകള്‍ നിന്നിലുറപ്പിച്ചെന്‍
ദിനകൃത്യങ്ങള്‍ തുടങ്ങുന്നേന്‍
വീഴാതെന്നെ നയിക്കണമേ
വിജയാനുഗ്രഹമേകണമേ

ദൈവപിതാവിന്‍ സൌഹൃദവും
സുതനുടെ കൃപയുമനുഗ്രഹവും
ദൈവാത്മാവിന്‍ പ്രീതിയുമെന്‍
വഴിയില്‍ വിശുദ്ധി വിതയ് ക്കട്ടേ

[പുലരി..]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pulariyil Nidrayunarnnu

അനുബന്ധവർത്തമാനം