അപ്പത്തിൻ രൂപത്തിൽ

അപ്പത്തിൻ രൂപത്തിൽ എന്നിൽ
ആഗതനാകുമെന്നീശോ (അപ്പത്തിൻ
അണയേണമേ എന്റെ ഉള്ളിൽ
അതുമാത്രം ഞാൻ കൊതിപ്പൂ (അണയേണമേ
വാവാ എന്നേശുനാഥാ, വാവാ എൻ സ്നേഹനാഥാ
വാവാ എന്നേശുനാഥാ, വാവാ എൻ സ്നേഹനാഥാ
വന്നൂ വസിച്ചിടുകെന്നിൽ, നിൻ സ്നേഹമെന്നിൽ നിറയ്ക്കൂ

അങ്ങെന്റെയുള്ളത്തിൽ വന്നാൽ,
അരുതാത്തതെല്ലാമകലും (അങ്ങെന്റെ
അരുളുന്ന മൊഴികൾ കേട്ടെൻ
അകതാരിൽ ശാന്തി നിറയും (അരുളുന്ന
വാവാ എന്നേശുനാഥാ, വാവാ എൻ സ്നേഹനാഥാ
വാവാ എന്നേശുനാഥാ, വാവാ എൻ സ്നേഹനാഥാ
വന്നൂ വസിച്ചിടുകെന്നിൽ, നിൻ സ്നേഹമെന്നിൽ നിറയ്ക്കൂ

അറിവോടെയെത്രയോ നിമിഷം
അകന്നുപോയ്‌ നിൻ മുമ്പിൽ നിന്നും (അറിവോടെ)
അലിവോടെ നിൻ കൈകളാലേ അടിയനെ ചേർത്തണച്ചീടൂ (അലിവോടെ)
വാവാ എന്നേശുനാഥാ, വാവാ എൻ സ്നേഹനാഥാ
വാവാ എന്നേശുനാഥാ, വാവാ എൻ സ്നേഹനാഥാ
വന്നൂ വസിച്ചിടുകെന്നിൽ, നിൻ സ്നേഹമെന്നിൽ നിറയ്ക്കൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Appathin roopathil

Additional Info

അനുബന്ധവർത്തമാനം