തുമ്പപ്പൂപെയ്യണ പൂനിലാവേ

 

തുമ്പപ്പൂ പെയ്യണ പൂനിലാവേ - ഏന്
നെഞ്ചിനെറയണ പൂക്കിനാവേ (2)
എത്തറനാള് കൊതിച്ചിരുന്ന് - നിന്നെ
ഏനെന്നും തേനൂറും പൂവാണെന്ന് - നിന്നെ
ഏനെന്നും തേനൂറും പൂവാണെന്ന്

പൂവാണ് തേനാണു നീയെന്നെല്ലാം - ഏന്
പുന്നാരം ചൊല്ലി മയക്കിയല്ല് (2)
പുട്ടിലും കൊണ്ടേനീപുഞ്ചവരമ്പേലു
കൂട്ടിന്നു പോരുവാന്‍ കാത്തിരുന്ന് - ഏനീ
പാട്ടൊന്നു കേക്കുവാന്‍ പാത്തിരുന്ന്

പുഞ്ചിരിപാലു കുറുക്കിത്തന്ന് - ഏനു
നെഞ്ചിലൊരിത്തിരി തേന്‍ ചുരന്ന് (2)
പൊള്ളും വെയിലത്തു വേലചെയ്യും - ഏന്
പൊന്നായി മാറ്റുമീ പൂവരമ്പ് - ഏന്
പൊന്നായി മാറ്റുമീ പൂവരമ്പ്

ഞാറു നടുമ്പമടൂത്തു വന്ന് - ഒരു
കാരിയം ചൊന്ന മറന്നതെന്ത് (2)
കൂട്ടായിരിപ്പാന്‍ കൊതിച്ചതല്ലെ - നമ്മെ
കൂറൊള്ള ദൈവമിണക്കിയല്ല് - നമ്മെ
കൂറൊള്ള ദൈവമിണക്കിയല്ല്

ഉറ്റോരും പെറ്റോരും വിട്ടൊയിഞ്ഞ്
നമ്മളുള്ളാലിണങ്ങിക്കയിഞ്ഞതല്ലേ (2)
എങ്ങെങ്ങിരുന്നാലും എന്തെല്ലാം വന്നാലും
എന്നാളുമൊന്നാണ് നമ്മളൊന്ന്
നമ്മളെല്ലാം മറന്ന് കളിക്കുമിന്ന്
നമ്മളെല്ലാം മറന്ന് കളിക്കുമിന്ന്

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thumbappoo peyyana

Additional Info