കാട്ടിനിന്ന നിന്നെ

കാട്ടിനിന്ന നിന്നെ കൂട്ടിരുന്നു ഏന്
ഈറപ്പെണ്ണേ കൊണ്ടുവന്നതെന്തിനാണ്
കുട്ടയായ് - വട്ടിയായ്
കൂടുവാന് - എന്നും കൂടുവാന്

കുപ്പയിലൊരു പൂമുത്തു
കണ്ടെടുത്തല്ലു - ഏന്
കുപ്പ മാടത്തിലു കൊണ്ടു വച്ചല്ല്
ഉപ്പുമണ്ണു മുങ്ങി വാരും പുഞ്ചപ്പൊലേന്
ഉള്ളുകുളിരെ വയറുനിറയെ
ഉണ്ടുകയിക്കാല്ല് - ഓഹോ
ഉണ്ടുകയിക്കാല്ല്

ഊളിയിട്ടൂളിയിട്ടൂത്തപ്പെണ്ണേ - നീ
ഓടിയൊളിക്കണതെങ്ങാണ്
എന്റെ പൊലേനൊരു പുന്നാര -
ത്തേന്‍കറിയൂട്ടിനു വന്നാട്ടെ

അമ്പിളിമാമന്‍ മാനത്ത്
അന്‍പുവെളക്കു മാടത്ത്
കരളുമിടിച്ച് കണ്ണും നട്ട്
കാത്തിരിക്കുവതാരാരെ - വഴി
പാ൪ത്തിരിക്കുവതാരാരെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaatti ninna ninne

Additional Info

Year: 
1958