കാണാത്തതെല്ലാം കാണുന്നു

കാണാത്തതെല്ലാം കാണുന്നു ഹാ - നീ
കരുതാത്തതെല്ലാം കൈവന്നിടുന്നു
എന്തൊരു കാഴ്ചയിതെന്തു പരീക്ഷണം
എന്തു ചെയ്യേണ്ടു ഞാനിന്നേരം

യാമങ്ങള്‍ നീങ്ങി പിരിഞ്ഞിതെല്ലാരും
മാടങ്ങളെല്ലാമുറങ്ങിയെന്നാലും
കണ്ണിമപൂട്ടാതെ കാത്തിരിപ്പൂ - രണ്ടു 
കണ്ണുകള്‍ മാത്രമിതാ നിനക്കായ്

നിന്റെ സുഖത്തിനായ് 
നിന്‍ പ്രിയമൊന്നിനായ്
നിന്നെ നിഴല്‍ പോലെ പിന്‍ തുടര്‍ന്ന്
നില്‍ക്കയാണീ രണ്ടു നീലമിഴികളും
നീയൊന്നു വീണ്ടുമുണര്‍ന്നു കാണാന്‍
കണ്ണു തുറന്നു കാണാന്‍

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaanathathellaam kaanunnu

Additional Info

Year: 
1958