പാടത്തിന്‍ മണ്ണില്

പാടത്തിന്‍ മണ്ണില് മണിനെല്ല് വെളയിക്കാന്‍
ചൊണയുള്ളമക്കളേ ചെല്ലാം
പറയനും പൊലയനും തമ്പ്രാന്റെ മുന്നില്
പണിചെയ്യും മാടുകളല്ലാ 

ചൊരിയണ മഴയത്തും പൊരിയണ വെയിലത്തും
ചോര നീരാക്കിപ്പണിഞ്ഞ്
ചൊവ്വുള്ള പാടത്ത് വിത്തിട്ട് വെളയിച്ച്
ചോറൂട്ടി നാട്ടിനെയെല്ലാം - നമ്മള്‍
ചോറൂട്ടി നാട്ടിനെയെല്ലാം

കര്‍ഷകത്തൊഴിലാളി സിന്ദാബാദ്
തൊഴിലാളി സംഘം സിന്ദാബാദ്

പണമൊള്ള തമ്പ്രാനു കതിരും കൊടുത്തിട്ട്
പതിരിന്ന് പടിവാതല്‍ കാത്ത്
കരയാനും കിഴിയാനും നില്‍ക്കണതെന്തിന്
കരളൊറച്ചൊന്നായി നിന്നാല്‍

പഞ്ചം കളയണ വേലയെടുക്കണ
പറയനും സ്വന്തമീ മണ്ണ്
അവനൊള്ളവകാശമാരു തടഞ്ഞാലു -
മതിനെയെതിര്‍ത്തീടുമിന്ന് - അവൻ
അതിനെയെതിര്‍ത്തീടുമിന്ന്

കര്‍ഷകത്തൊഴിലാളി സിന്ദാബാദ്
തൊഴിലാളി സംഘം സിന്ദാബാദ്

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paadathin mannilu

Additional Info

Year: 
1958