പൂമഴപെയ്തല്ല് പൂമരം പൂത്തല്ല്

 

പൂമഴപെയ്തല്ല് പൂമരം പൂത്തല്ല്
പുന്നാരം പാടിവാ തത്തമ്മേ
വാ..  വാ.. തത്തമ്മേ

കൂട്ടിലിളംകിളി കൊഞ്ചിമയങ്ങുമ്പം
കൂത്താടിയാടണു കൊച്ചുതെങ്ങ്
കൂട്ടിക്കുറുക്കിയ തേനുണ്ട് ഏനൊരു
കൂട്ടാണു നീയെന്റെ കൊച്ചുകള്ളി

മുത്തിച്ചിരിക്കുമ്പം മുറ്റത്തെമുല്ലയ്ക്ക്
കൊച്ചരിപ്പല്ല് കുരുക്കിണല്ല്
എത്തറയാണേലും ഏനിതു നുള്ളൂല്ല
ഇത്തിരിപ്പൂവിനു നോവുമെന്ന്
നിനക്കു നോവുമെന്ന്

കൊന്നമരത്തിനു മഞ്ഞക്കുണുക്കിട്ട്
കൊയലൂതിപ്പാടണ കാറ്റേ
വാ.. വായോ കൊയലൂതി

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poomazha peithallu