ജ്യോതിലക്ഷ്മി

Jyothilakshmi
Date of Death: 
ചൊവ്വ, 9 August, 2016

നടിയും നര്‍ത്തകിയുമായ ജ്യോതിലക്ഷ്മി അഞ്ച് ഭാഷകളിലായി ഏതാണ്ട് മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പെരിയിടത്ത് പെണ്‍ എന്ന തമിഴ്ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ജ്യോതിലക്ഷ്മി പിന്നീട് തെലുങ്ക്, കന്നട, തമിഴ് ചിത്രങ്ങളിലെ സജീവസാന്നിദ്ധ്യമായി.1965 ല്‍ മുറപ്പെണ്ണ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം നടത്തി. ആലിബാബയും നാല്‍പത്തിയൊന്ന് കള്ളന്‍മാരും, കൊടുങ്ങല്ലൂരമ്മ, പെണ്ണിന്റെ പ്രതികാരം എന്നിവയടക്കം ഒട്ടേറെ മലയാളചിത്രങ്ങളില്‍ അഭിനയിച്ചു.അറുപത്തി മൂന്നാം വയസ്സില്‍ അന്തരിച്ചു. 

നടി ജയമാലിനി സഹോദരിയാണ്. 

അവലംബം : ഏഷ്യാനെറ്റ്