പാപ്പാസ്

കഥാസന്ദർഭം: 

ബാല്യം മുതല്‍ വാര്‍ദ്ധക്യം വരെ മനുഷ്യന്‍റെ സന്തത സഹചാരിയായ ഒരു വസ്തു. രൂപ മാറ്റങ്ങളും ഉപേക്ഷിക്കപ്പെടലും ഏറ്റുവാങ്ങുന്ന ചെരുപ്പിനും പറയാനുണ്ടായിരിക്കും ഒരു പാട് കഥകള്‍. വെറുപ്പിന്‍റെയും, സന്തോഷത്തിന്‍റെയും, ദുഖത്തിന്‍റെയും, നഷ്ടപ്പെടലുകളുടെയും, പ്രതികരണങ്ങളുടേയും നീണ്ട അനുഭവങ്ങളുടെ കഥകള്‍. ബാല്യത്തില്‍ ഒരു ചെരുപ്പിനെ സ്നേഹിച്ച ഒരു കുട്ടിയുടേയും, അത് പകര്‍ന്ന്‍ നല്‍കിയ ആഹ്ലാദത്തിന്‍റെയും, ഉപേക്ഷിക്കപ്പെടുമ്പോളുള്ള നിരാശയുടേയും തുടര്‍ന്നുള്ള ജീവിതത്തിന്‍റെയും കഥ ഒരു ചെരുപ്പ് പറയുന്നു. ഒരു പുതിയ കഥാഖ്യാന രീതി... കണ്ട് മറന്ന ജീവിത കാഴ്ച്ചകളിലൂടെ... അതാണ്‌ പാപ്പാസ്

സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 23 November, 2018

രാംലീല പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ സമ്പത്ത്  ചിത്രമാണ് "പാപ്പാസ്". സന്തോഷ് കല്ലാട്ടിന്റേതാണ് തിരക്കഥ. മാസ്റ്റർ ജ്യോതിഷ്, റഷീദ് പത്തരക്കൽ, പുതുമുഖം പാർവതി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

PAPAS TRAILER