സ്നേഹം പകരാൻ

സ്നേഹം പകരാൻ.. നെഞ്ചിൽ ചേർക്കാൻ
നേരിൽ കണ്ടു ഞാൻ നേർവഴി
വരൂ വരൂ പുലർകാലമേ..
ഇനിയെനിക്കൊരു പുതുപുതുവഴി
ഇനിയെനിക്കൊരു പുതുപുതുയുഗം
പുതുകനവിലെ പുതുമനസ്സുമായ്‌ പറന്നു പോയിടാം

ഓരോരോ സ്വപ്നം പൂവിടുമ്പോൾ
മൗനങ്ങൾ പോലും ഗാനം
പ്രണയസല്ലാപസന്ധ്യ കാണാൻ നാമൊന്നു ചേരും
പകൽക്കിളികൾ പറന്നു പോകുന്ന പൂവാനമേ
പൗർണ്ണമി വസന്തരാഗം സുരഭിലം
തീരം തഴുകി തുള്ളി പാടി പൂന്തിരകളാകെ
സ്നേഹം പകരാൻ നെഞ്ചിൽ ചേർക്കാൻ
നേരിൽ കണ്ടു ഞാൻ നേർവഴി...

നീലാമ്പൽ പൂക്കൾ പൂവിടുന്നു നീലജലാശയത്തിൽ
വെണ്ണിലാവിൻറെ തോണിയേറി വിണ്ണിൽ
നീന്തി നമ്മൾ ...
പുതുമഴയിൽ ഇലക്കുടയിൽ  കൂടുന്നു നാം
മലകളിൽ മുകിൽ കുരുന്നു നീങ്ങവേ
തമ്മിൽ ചേർന്നു നമ്മൾ താഴവാരത്തണലിലാകെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sneham pakaran

Additional Info

Year: 
2018

അനുബന്ധവർത്തമാനം