ബിഞ്ചു ജേക്കബ്
നാടകത്തിന്റെയും ഏകാഭിനയത്തിന്റെയും ബാലപാഠങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന അദ്ധ്യാപകൻ, സംസ്ഥാന സ്ക്കൂൾ യുവജനോത്സവ മത്സരങ്ങളിൽ നിരവധി തവണ സമ്മാനങ്ങൾ കരസ്ഥമാക്കിയ നാടകങ്ങളുടെ സംവിധായകൻ, ദേശീയ തലത്തിൽ കുട്ടികളുടെ ശാസ്ത്ര നാടക സംവിധായകനുള്ള പുരസ്ക്കാരം കരസ്ഥമാക്കിയ ബിഞ്ചു ജേക്കബ്, തന്റെ അഭിനയത്തിന്റെ മിതത്വവും, വ്യത്യസ്തമായ ശൈലിയും കൊണ്ട് പാപ്പാസിലെ വാർഡ് മെമ്പർ എന്ന കഥാപാത്രത്തെ അതി മനോഹരമാക്കി. നല്ലൊരു പ്രാസംഗികനും, ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ സംഘാടകനും, വേലൂർ ആസ്ഥാന മാക്കി പ്രവർത്തിക്കുന്ന ജീവ ജ്വാല അക്കാദമി ഓഫ് ആർട്സ് എന്ന കലാ സ്ഥാപനത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും, കേരളത്തിനകത്തും നാഗാലാണ്ട്, മിസോറാം, ആസാം, മണിപ്പൂർ തുടങ്ങിയ വടക്കേ ഇന്ത്യൻ സ്ഥലങ്ങളിൽ കേന്ദ്ര ഗവൺമെന്റിന്റെ ക്ഷണം സ്വീകരിച്ചു പരിപാടികൾ അവതരിപ്പിച്ച പുനർജ്ജനി കലാസമിതി യുടെ ടീമിന്റെ ഡയറക്ടർ എന്നീ നിലയിലും കലാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ബിഞ്ചു ജേക്കബ്, കേരള സംസ്ഥാന സർക്കാരിന്റെ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആയി, ജനസേവനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു.