നല്ല വിശേഷം
കഥാസന്ദർഭം:
പ്രകൃതിയെ പ്രണയിച്ച് ജീവിക്കുന്ന കുറെ നല്ല മനുഷ്യരുടെ കഥ പറയുന്ന ചിത്രമാണ് നല്ല വിശേഷം. വികസനത്തിന്റെ പേരിൽ നാട്ടിലും, കാട്ടിലും നടത്തുന്ന കോർപ്പറേറ്റുകളുടെ അധിനിവേശ ഗൂഢാലോചനകൾക്കെതിരെ വിരൽചൂണ്ടുകയാണ് ചിത്രം.
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സഹനിർമ്മാണം:
റിലീസ് തിയ്യതി:
Friday, 25 January, 2019
പ്രവാസി ഫിലിംസിന്റെ ബാനറിൽ അജിതൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "നല്ല വിശേഷം". ബിജു സോപാനം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത് വിനോദ് വിശ്വനാണ്. ഇന്ദ്രൻസ്, ശ്രീജി ഗോപിനാഥ്, ചെമ്പിൽ അശോകൻ, ദിനേശ് പണിക്കർ, അപർണ നായർ, അനിഷ സീന തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ..