രമേശ് വലിയശാല

Ramesh Valiyashala

നാടകത്തിലൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയൽ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളായിരുന്നു. 20 വർഷത്തോളമായി സീരിയൽ രംഗത്ത് സജീവമായിരുന്നു. ഗവൺമെന്റ് മോഡൽ സ്‍കൂളിലാണ് വിദ്യാഭ്യാസം. തിരുവനന്തപുരം ആർട്സ് കോളേജിൽ പഠിക്കവെയാണ് നാടകത്തിൽ സജീവമായത്. 2021 സെപ്തംബർ 11 ന് അന്തരിച്ച രമേശ്,  അവസാനം അഭിനയിച്ച സിനിമ ആയിരുന്നു വരാൽ.