ശ്രീജി ഗോപിനാഥൻ
Sreeji Gopinadhan
കലാകുടുംബത്തിലെ അംഗമാണ് ശ്രീജി ഗോപിനാഥൻ. അമ്മ ഗായികയാണ്. ഭാര്യ ദിവ്യ യൂണിവേഴ്‌സിറ്റി കലാതിലകമായിരുന്നു. കോട്ടയം ചെല്ലപ്പന്റെ കുടുംബാംഗമാണ് ശ്രീജി. ക്‌ളാസിക്കൽ ഡാൻസറായ ശ്രീജിക്ക് കൂടുതൽ അടുപ്പം നാടകവേദിയോടാണ്. തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലും എഡിൻബർഗ് യൂണിവേഴ്സിറ്റിയിലുമായി പഠനം പൂർത്തിയാക്കിയ ശ്രീജി ഇപ്പോൾ ഡൽഹിയിൽ റെക്കിറ്റ് ബെൻകീസർ കമ്പനിയിലെ ഐ ടി ഉദ്യോഗസ്ഥനാണ് ..