അവൾ ഒരു സിന്ധു
ഒരു നർത്തകിയുടെ ജീവിതത്തിലേക്ക് യാദൃച്ഛികമായി ഒരു യുവാവ് കടന്നു വരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഇതിവൃത്തം.
Actors & Characters
Actors | Character |
---|---|
Main Crew
കഥ സംഗ്രഹം
ബാങ്ക് ജീവനക്കാരായിരുന്ന മോളിയും ജോണിയും പ്രണയിച്ചു വിവാഹിതരായതായിരുന്നു. എന്നാൽ, ബാങ്കിലെ പണം വെട്ടിച്ചതിൻ്റെ പേരിൽ ജോണിയുടെ ജോലി പോകുന്നു. തുടർന്ന്, കടുത്ത മദ്യപനായി മാറിയ രവി ഒരു ദിവസം മോളിയുടെ താലിയും പൊട്ടിച്ച് നാടുവിട്ടതാണ്.
മോളിയെയും മകനെയും സിന്ധു ബോംബെക്ക് കൂട്ടിക്കൊണ്ടു വരുന്നു. ഇതിനിടയിൽ, രവിയുടെ മുറിയിൽ നിന്ന് അയാളറിയാതെ പെട്ടിയുമായി കടക്കുന്ന ഡെയ്സിയെ മോഹനൻ പിന്തുടരുന്നു. അയാൾ അവളെ പിടികൂടി പെട്ടി സ്വന്തമാക്കിയെങ്കിലും അതിൽ പണമില്ലെന്നു കണ്ട് നിരാശനാവുന്നു. തൻ്റെ ഗർഭമലസിപ്പിക്കാൻ മോളിക്കൊപ്പം ആശുപത്രിയിൽ പോകുന്ന സിന്ധുവിനെ സണ്ണി തട്ടിക്കൊണ്ടുപോയി രവിയുടെ മുറിയിലെത്തിക്കുന്നു. രവിയുടെ പണം പെട്ടിയിലാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്ന മോഹനെയും സണ്ണിയെയും രവി അടിച്ചുവീഴ്ത്തുന്നു.ഇതിനിടയിൽ പണപ്പെട്ടിയുമായി രക്ഷപ്പെടാൻ ശ്രമിക്കുന്ന സിന്ധുവിനെ രവി പിടികൂടി കഴുത്ത് ഞെരിക്കുന്നു. പക്ഷേ അയാൾ മോളിയുടെ വെടിയേറ്റ് കൊല്ലപ്പടുന്നു.
ബോംബെയിൽ ശങ്കർ എന്ന വ്യവസായി നടത്തുന്ന ഡാൻസ് ട്രൂപ്പിലെ അംഗമാണ് പ്രശസ്ത നർത്തകിയായ സിന്ധു. ഒരിക്കൽ, കടൽ തീരത്ത് അവശനായിക്കിടക്കുന്ന രവി എന്ന യുവാവിനെ യാദൃച്ഛികമായി സിന്ധു കാണുന്നു. അയാളോട് അലിവു തോന്നിയ സിന്ധു അയാളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുന്നു. അവളുടെ ഡ്രൈവറും സഹായിയുമായ ബാലന് അതത്ര ഇഷ്ടമാകുന്നില്ല. എന്നാൽ, അതു കാര്യമാക്കാതെ സിന്ധു രവിയെ വീട്ടിൽ താമസിപ്പിക്കുന്നു.
അമ്മാവൻ്റെ സംരക്ഷണത്തിലായിരുന്ന താൻ മുറപ്പെണ്ണിനെ തല്ലിയതിനെത്തുടർന്ന് വീട്ടിൽ നിന്നു പുറത്തായെന്നും നാടുവിട്ട് ബോംബെയിലെത്തിയതാണെന്നും രവി പറയുന്നു. സിന്ധുവിനുമുണ്ട് ഒരു ദുരന്തകഥ പറയാൻ - താൻ ബോംബെയിലെത്തി നർത്തകിയായി മാറിയ കഥ.
പഠിക്കുന്ന കാലത്തു തന്നെ ഗൾഫിൽ ജോലി ചെയ്യണമെന്നായിരുന്നു സിന്ധുവിൻ്റെ ആഗ്രഹം. അച്ഛനുമമ്മയ്ക്കും അവളെ വിദേശത്തയയ്ക്കാൻ താത്പര്യമില്ലായിരുന്നു. എന്നാൽ, മുറച്ചെറുക്കനായ മോഹനൻ അവളെ ദുബായിക്ക് കൊണ്ടുപോകാനുള്ള ഏർപ്പാടുകൾ ചെയ്യുന്നതോടെ അവർ മനസ്സില്ലാമനസ്സോടെ സമ്മതിക്കുന്നു. മോഹനനൊപ്പം ബോംബെയിലെത്തിയപ്പോഴാണ് മോഹനൻ്റെ ചതി സിന്ധു മനസ്സിലാക്കുന്നത്. അയാൾ അവളെ ഒരു വേശ്യാലയത്തിന് വില്ക്കുന്നു. അവിടെ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടയിൽ അവൾ ശങ്കറിൻ്റെ കാർ തട്ടി വീഴുന്നു. അയാൾ അവളെ ആശുപത്രിയിലേക്കും തുടർന്ന് തൻ്റെ വീട്ടിലേക്കും കൂട്ടിക്കൊണ്ടു പോവുന്നു. പിന്നെ, അവളെ തൻ്റെ ഡാൻസ് ട്രൂപ്പിൻ്റെ ഭാഗമാക്കുന്നു.
ഇതിനിടയിൽ, മോഹനൻ കൂടി ഉൾപ്പെട്ട സെക്സ് റാക്കറ്റ് പോലീസ് വലയിലായ വാർത്ത മലയാളം പത്രങ്ങളിലും വരുന്നു. മാതാപിതാക്കൾ വാർത്ത കണ്ട് തന്നെയോർത്ത് വിഷമിക്കുമെന്നും നാട്ടിൽ പോയി അവരെക്കണ്ട് കാര്യങ്ങൾ പറയണമെന്നും സിന്ധു പറയുന്നു. ശങ്കറിനൊപ്പം നാട്ടിലെത്തിലെത്തുന്ന സിന്ധു പക്ഷേ കാണുന്നത് ആത്മഹത്യ ചെയ്ത മാതാപിതാക്കളുടെ ശവശരീരങ്ങളാണ്.
ഡാൻസ് ട്രൂപ്പിൻ്റെ മാനേജരായ സണ്ണി സിന്ധുവിനെ പല രീതിയിലും ശല്യപ്പെടുത്തുന്നു. അവളെ ട്രൂപ്പിൽ നിന്നു പുറത്താക്കുകയാണ് അയാളുടെ ലക്ഷ്യം. ഒരു ദിവസം റിഹേഴ്സൽ ക്യാമ്പിൽ വച്ച് രവിയെ അയാൾ കൈയേറ്റം ചെയ്യുന്നു. സിന്ധുവിൻ്റെ പരാതിയെത്തുടർന്ന് സണ്ണിയെ ശങ്കർ ട്രൂപ്പ് മാനേജർ സ്ഥാനത്തു നിന്നു മാറ്റി ട്രാവൽ ഏജൻസിയിലെ ജോലി ഏല്പിക്കുന്നു. പകരം, രവിയെ ട്രൂപ്പ് മാനേജറാക്കുന്നു. സിന്ധുവും രവിയും പ്രണയത്തിലാണെന്നു മനസ്സിലാക്കിയ ശങ്കർ അവരുടെ വിവാഹം നടത്താൻ തീരുമാനിക്കുന്നു.
രവിയുടെ പെരുമാറ്റത്തിലും രീതികളിലും, പക്ഷേ, ബാലന് സംശയമുണ്ട്. അയാളത് സിന്ധുവിനോട് പറയുന്നെങ്കിലും അവളത് കാര്യമാക്കാതെ അയാളെ വഴക്കു പറയുന്നു. ഒരു ദിവസം സിന്ധുവിൻ്റെ മുറിയിൽ രവി എന്തോ തിരയുന്നത് ബാലൻ കാണുന്നു എന്താണെന്നു ചോദിക്കുമ്പോൾ, സിന്ധുവിൻ്റെ ആൽബമാണ് എന്നയാൾ പറയുന്നെങ്കിലും ബാലന് സംശയം തോന്നുന്നു. സിന്ധുവിനോട് രവിയെ വിശ്വസിക്കരുതെന്ന് അയാൾ വീണ്ടും പറയുന്നു. എന്നാൽ, തൻ്റെ കാര്യത്തിൽ ഇടപെടേണ്ടാ എന്നു പറഞ്ഞ് സിന്ധു ബാലനെ താക്കീത് ചെയുന്നു.
ദുബായിൽ വച്ച് ശങ്കർ മരണമടഞ്ഞ വാർത്തയറിഞ്ഞ സിന്ധുവും ബാലനും ശങ്കറിൻ്റെ വീട്ടിലേക്ക് പോകുന്നു. ആ തക്കത്തിന് രവി സിന്ധുവിൻ്റെ മുറിയിൽ കയറി അവളുടെ ഒപ്പുള്ള ചെക്ക് ലീഫ് എടുക്കുന്നു. രാത്രി ശങ്കറിൻ്റെ വീട്ടിൽ നിന്നെത്തുന്ന സിന്ധുവിനോട്, രവി പെട്ടിയുമായി പുറത്തേക്ക് പോയെന്ന് വാച്ച്മാൻ പറയുന്നു. ചെക്ക് ലീഫ് രവി കൊണ്ടുപോയി എന്നു മനസ്സിലാക്കിയ സിന്ധു ബാങ്ക് മാനേജരെക്കാണുന്നു. മുഴുവൻ പണവും രവി പിൻവലിച്ചെന്ന് അയാൾ പറയുന്നു.
ഇതിനിടെ, ജയിലിലായിരുന്ന മോഹൻ പുറത്തിറങ്ങുന്നു. അയാൾ സണ്ണിയുമായി കൂട്ടാവുന്നു. രവി പണവുമായി മുങ്ങിയെന്നും നഗരത്തിലെ ഒരു ഹോട്ടലിലാണ് താമസമെന്നും സണ്ണിയും മോഹനനും അറിയുന്നു. അയാളിൽ നിന്ന് പണം കൈക്കലാക്കാൻ അവർ തന്ത്രം മെനയുന്നു. ഡാൻസ് ട്രൂപ്പിലുള്ള ഡെയ്സിയെ രവിയെ പ്രലോഭിപ്പിച്ച് വരുതിയിലാക്കാൻ സണ്ണി അയയ്ക്കുന്നു. ഇതിനിടയിൽ, രവി താമസിച്ച മുറിയിൽ നിന്ന് ഒരു കൊച്ചു കുട്ടിയുടെ ഫോട്ടോ സിന്ധുവിനു കിട്ടുന്നു. അതിൽ ഗുരുവായൂരുള്ള ഒരു സ്റ്റുഡിയോയുടെ പേര് എഴുതിയിട്ടുണ്ട്. അതിൻ്റെ ചുവടുപിടിച്ച് സിന്ധു ഗുരുവായൂരുള്ള രവിയുടെ വീട്ടിലെത്തുന്നു. അതു പക്ഷേ, സിന്ധുവിൻ്റെ പഴയ കൂട്ടുകാരി മോളിയുടെ വീടായിരുന്നു. രവി വാസ്തവത്തിൽ മോളിയുടെ ഭർത്താവായ ജോണി ആയിരുന്നു.
Video & Shooting
Technical Crew
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
താരിടും യൗവ്വനം |
പൂവച്ചൽ ഖാദർ | രാജാമണി | വാണി ജയറാം |
2 |
തമ്മിൽ തമ്മിൽ സ്വപ്നം |
പൂവച്ചൽ ഖാദർ | രാജാമണി | കെ എസ് ചിത്ര, ഉണ്ണി മേനോൻ |