തമ്മിൽ തമ്മിൽ സ്വപ്നം
തമ്മിൽ തമ്മിൽ സ്വപ്നം മാറും
കിളികളേ - പൈങ്കിളികളേ
കനവുകൾ സഫലമായ്
വിലയെഴും സമയമായ്
(തമ്മിൽ...)
മുകിലുകൾ കവടി നിരത്തി
നല്ല നേരം നോക്കുമ്പോൾ
നിറമെഴും ചിന്തകളാലെ
മണിമാല്യം കോർക്കുമ്പോൾ
അഴകിൻ മണ്ഠപമണയും വേളയിൽ
വിടരും മംഗളസുരഭില മലരിതാ
(തമ്മിൽ...)
കരളിലെ കതിരുകൾ ചൂടി
നീലമിഴികൾ നീളുമ്പോൾ
മൊഴികളിൽ മധുരിമ പേറി
ഇരുജീവൻ ചേരുമ്പോൾ
പുളകം പൂവിടും നിമിഷം പ്രാണനിൽ
ഉതിരും മംഗളമധുമയ സ്വരമിതാ
(തമ്മിൽ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thammil thammil swapnam
Additional Info
Year:
1989
ഗാനശാഖ: