പൊൽത്തിങ്കൾക്കല പൊട്ടുതൊട്ട
ചേർത്തതു് AjeeshKP സമയം
പൊല്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ട ഹിമവല്‍
ശൈലാഗ്രശൃംഗത്തില്‍
വെണ്‍കൊറ്റപ്പൂങ്കുടപോല്‍ വിടര്‍ന്ന
വിമലാകാശാന്തരംഗങ്ങളില്‍
നൃത്യധൂര്‍ജ്ജടി ഹസ്തമാര്‍ന്ന
തുടിതന്നുത്താള ഡുംഡും രവം
തത്വത്തിന്‍ പൊരുളാലപിപ്പു മധുരം
സത്യം - ശിവം - സുന്ദരം
സത്യശിവസൌന്ദര്യങ്ങള്‍ തന്‍
ഭദ്രപീഠമീ ശൈലം ശിവശൈലം
സത്യശിവസൌന്ദര്യം
ആദിയുഷസ്സു വിടര്‍ന്നൂ ഇവിടെ
ആദിമനാദ തരംഗമുണര്‍ന്നൂ
പ്രപഞ്ചദര്‍ശന മൂല്യങ്ങള്‍തന്‍
പ്രഭാത ദീപമുണര്‍ന്നൂ - ഉണര്‍ന്നൂ - ഉണര്‍ന്നൂ
സത്യശിവസൌന്ദര്യങ്ങള്‍ തന്‍
ഭദ്രപീഠമീ ശൈലം ശിവശൈലം
സത്യശിവസൌന്ദര്യം
ആദിമഹസ്സുതെളിഞ്ഞൂ ഇവിടെ
ആനന്ദാമൃത ഗംഗയുണര്‍ന്നൂ
തപസ്സമാധിദലങ്ങള്‍ വിടര്‍ന്നൂ
താണ്ഡവകേളിയുണര്‍ന്നൂ - ഉണര്‍ന്നൂ - ഉണര്‍ന്നൂ
സത്യശിവസൌന്ദര്യങ്ങള്‍ തന്‍
ഭദ്രപീഠമീ ശൈലം ശിവശൈലം
സത്യം ശിവം സുന്ദരം