മല്ലാക്ഷീ മണിമാരിൽ

മല്ലാക്ഷീമണിമാരിൽ
ഉന്മാദമുണർത്തുവാൻ
മല്ലീശരന്റെ വില്ലിൽ മണി കിലുങ്ങീ
പുത്തിലഞ്ഞി മരത്തിന്മേൽ
പുഷ്പിണികൾ വള്ളികൾ
മുത്തണി മുല ചേർത്തു പുണർന്നുറങ്ങീ

 ഭൂമിയുടെ കൈയ്യിലെ പുഷ്പദലകുമ്പിളിൽ
സോമരസം പകരുമീ സുരഭീമാസം
രാജഹംസമിഥുനങ്ങൾ
നീരാടും ചോലകളിൽ
രാസകേളികൾക്കിതാ വിളിപ്പൂ നമ്മെ
മന്മഥ സദനമിതാ രതി മന്മഥസദനമിതാ (മല്ലാക്ഷീ..)

മാമലകൾ  മഞ്ഞിന്റെ മൂടുപടമഴിക്കുമ്പോൾ
മാർനിറയെ തെളിയുമീ നഖക്ഷതങ്ങൾ
കണ്ടൂ കണ്ടു കൊതി പൂണ്ട്
സങ്കേതം തേടി വരും
കാമമോഹിതരിതാ വിളിപ്പൂ നമ്മെ
മന്മഥ സദനമിതാ രതി മന്മഥസദനമിതാ (മല്ലാക്ഷീ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mallakshi Manimaril

Additional Info