നല്ല ഹൈമവതഭൂവിൽ

നല്ല ഹൈമവതഭൂവിൽ വസന്ത
നന്ദിനിമാർ വന്നൂ മലർ നന്ദിനിമാർ വന്നൂ
വർണ്ണ പരാഗം നെറുകയിലണിയും
സുന്ദരിമാർ വന്നൂ സുമ സുന്ദരിമാർ വന്നൂ (നല്ല...)
 
നിറങ്ങൾ നൃത്തം ചെയ്യുന്നൂ
സ്വരങ്ങളമൃതം പെയ്യുന്നൂ
ഹിമവാഹിനിയുടെ ഹൃദയ വിപഞ്ചികയൊ
രപൂർവ രാഗം മൂളുന്നു (നല്ല..)
 
ചിലങ്ക ചാർത്തിയ പാദങ്ങൾ
ചിരിച്ചു മുത്തം നൽകുമ്പോൾ
പുളകാങ്കുരമോ മധു മഞ്ജരിയോ
അശോകകന്യകൾ ചൂടുന്നു ( നല്ല...)

Kumarasambhavam | Nalla Haimavatha song