ശരവണപ്പൊയ്കയിൽ

ശരവണപ്പൊയ്കയിൽ അവതാരം ശ്രീ
ശിവപഞ്ചാക്ഷരം തേജ: സാരം
മുരുകാ ശ്രീ മുരുകാ
മൂവുലകിനു നീ ആധാരം
 
ഹിമഗിരി നന്ദിനി ലാളിച്ചു വളർത്തിയ
കമനീയ രൂപനാം  ശ്രീ മുരുകാ
പ്രണവാർത്ഥ സാരം ഉമാപതിക്കാദ്യമായ്
ഉപദേശം നൽകിയ മുരുകാ മുരുകാ
 
 
താരകനെക്കൊന്നൂ ധർമ്മയുദ്ധത്തിലെ
ദേവസേനാധിപനായി
രക്തകിരീടമണിഞ്ഞൂ
തിരിച്ചെന്തൂർ എത്തിയ ശ്രീമുരുകാ മുരുകാ
 
 
പഴനിയിൽ ജ്ഞാനപ്പഴം തേടിപ്പോയി പണ്ട്
പരമപദം കണ്ട ശ്രീ മുരുകാ
തോരാത്ത കണ്ണീരിൻ കാവടിയും കൊണ്ട്
തേടുന്നു നിന്നെ ഞാൻ മുരുകാ മുരുകാ
 
 
തേടിയ വള്ളിയെ വേളികഴിച്ചൊരു
വേളിമലയിലെ ശ്രീ മുരുകാ
അഞ്ജന മയിലാടും നിൻ തിരു നടയിങ്കൽ
അഭയം നൽകണോ മുരുകാ മുരുകാ...
 

Kumarasambhavam | Saravanappoikayil song