മായാനടനവിഹാരിണീ

മായാനടന വിഹാരിണീ  മാനസ മോഹന രൂപിണീ
മാര വികാര തരംഗിണീ മദനനൊരുക്കിയ പൂക്കണി (മായാ..)
 
ഉർവശി ഞാൻ മേനക ഞാൻ
സ്വർവധൂമണികൾ ഞങ്ങൾ സ്വർവധൂമണികൾ (മായാനടന..)
 
കരിമ്പു വില്ലു കുലയ്ക്കും ദേവനു
കമലപ്പൂവുകൾ ഞങ്ങൾ കാഞ്ചന
കമലപ്പൂവുകൾ ഞങ്ങൾ
അമരാവതിയുടെ മനസ്സിലെ
അരയന്നങ്ങൾ ഞങ്ങൾ  (മായാനടന..)
 
സുരലോകത്തിന്നമൃതം പകരും
സുവർണ്ണ മധുപാത്രങ്ങൾ ഞങ്ങൾ
സുവർണ്ണ മധുപാത്രങ്ങൾ
അനുഭൂതികളുടെ മധുരവിരുന്നിതു
നുകരൂ നുകരൂ   നുകരൂ  (മായാനടന..)

Kumarasambhavam | Maya Nadana Viharini song