ശൈലനന്ദിനീ നീയൊരു

ശൈലനന്ദിനി നീയൊരു പൂജാ
മന്ത്രതരംഗിണിയായീ
അമ്പിളി ചൂടും തമ്പുരാനൊരു
തുമ്പപ്പൂക്കണിയായീ-  നീയൊരു 
തുമ്പപ്പൂക്കണിയായീ

പുണ്യവാഹിനി മന്ദാകിനി - പൂ-
ക്കുമ്പിളില്‍ നല്‍കിയ തീര്‍ത്ഥവുമായ്‌
ദേവനിരിക്കും താഴ്‌വര നിഴലില്‍
പൂജാരിണിയായ്‌ വന്നു - ശിവപദ
പൂജാരിണിഞാന്‍ വന്നു

പൂവും കറുകയുമഞ്ജലീ പുഷ്പവും
കൂവളത്തളിര്‍മാലയുമായ്‌
ദേവദാരുത്തണലില്‍ നീയൊരു
നൈവേദ്യവുമായ്‌ വന്നു - മറ്റൊരു
നൈവേദ്യം പോല്‍ നിന്നു

വെണ്ണീറണിയും തിരുവുടലെന്നിനി
മംഗളക്കുങ്കുമക്കുറി ചാര്‍ത്തും
കിന്നരതംബുരു ഞങ്ങള്‍ക്കായൊരു
മംഗല്യശ്രുതി മൂളും -  എന്നിനി 
മംഗല്യശ്രുതി മൂളും

ശൈലനന്ദിനി നീയൊരു പൂജാ
മന്ത്രതരംഗിണിയായീ
അമ്പിളി ചൂടും തമ്പുരാനൊരു
തുമ്പപ്പൂക്കണിയായീ-  നീയൊരു 
തുമ്പപ്പൂക്കണിയായീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shaila nandini

Additional Info

Year: 
1969

അനുബന്ധവർത്തമാനം