ആതിര പട്ടേൽ

Athira patel

മലയാള ചലച്ചിത്ര നടി. 1997 ജൂൺ 19 -ന് കർണ്ണാടക സ്വദേശിയായ അരവിന്ദന്റെയും മലയാളിയായ ഹേനയുടെയും മകളായി ഇരിങ്ങാലക്കുടയിൽ ജനിച്ചു. അച്ഛൻ അരവിന്ദ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഫിസിക്കൽ എഡ്യൂക്കേഷൻ  അധ്യാപകനാണ്. ഇരിങ്ങാലക്കുട എസ് എൻ സ്കൂൾ പ്ലസ് ടു വരെ പഠിച്ച ആതിര. ബാംഗ്ലൂർ ആപ്ടെക് ഇൽ നിന്നും ഏവിയേഷൻ ഡിപ്ലോമ, വയനാട് ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിൽ നിന്നും ഡിഗ്രി എന്നിവ കഴിഞ്ഞു.അനിയൻ ആദിത്യ പട്ടേൽ, ബാംഗ്ലൂർ ജെയ്ൻ യൂണിവേഴ്‌സിറ്റിയിൽ ഡിജിറ്റൽ ഫിലിം മേയ്ക്കിങ് പഠിക്കുന്നു സ്കൂളിൽ പഠിക്കുമ്പോൾ ഫിലിം ക്യാമ്പ് അറ്റൻഡ് ചെയ്തു. അതിൽ ഒരു കഥ എഴുതി. അത് ഷൂട്ട് ചെയ്തപ്പോൾ  നായിക ആയി. അതിൽ നായകൻ ആയത് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനും നടനും ആയ ജിജോയ് ആണ്. ദേജവു എന്ന ഷോർട്ട്ഫിലിമിലെ അഭിനയത്തിന് ചിലിയിൽ വച്ച് നടന്ന സൗത്ത് ഫിലിം ആന്റ് ആർട്‌സ് ഫെസ്റ്റിവലിൽ ബെസ്റ്റ് യംഗ് ആക്ട്രസ്സ് പുരസ്‌കാരവും നേടിയിട്ടുണ്ട്

കുടുംബ സുഹൃത്തായ ജിജോയ് വഴിയാണ് ആദ്യത്തെ സിനിമ ഇഷ്ടി യിലേക്ക് എത്തുന്നത്. സംസ്കൃതം സിനിമയായ ഇഷ്ടിയിൽ നെടുമുടി വേണുവിന്റെ മൂന്നാം ഭാര്യ ആയിട്ടാണ് വേഷമിട്ടത്. നാല് വയസ്സുമുതൽ ആതിര ഭരതനാട്യം പഠിയ്ക്കുന്നുണ്ട്. ചെറുപ്പത്തിൽ ജിംനാസ്റ്റിക്‌സ് ചെയ്തിരുന്നു. അമ്മയുടെ മുത്തച്ഛൻ എം.എസ് നമ്പൂതിരി പഴയ നാടക-സിനിമാ നടൻ ആണ്. അമ്മ ഹേനയും അച്ഛൻ അരവിന്ദയും അഭിനേതാക്കളാണ്.

ഇഷ്ടിയ്ക്കു ശേഷം ആതിര പട്ടേൽ അങ്കമാലി ഡയറീസ്.. 2017,മേഴ്‌സി (പെപ്പെയുടെ അനിയത്തി), സൺഡേ ഹോളിഡേ.. 2017.. guest appearance (ശ്രീനിവാസൻ ആശ ശരത് ജോഡിയുടെ മൂത്ത മകൾ), വില്ലൻ.. 2017  മാലു ( മോഹൻലാൽ മഞ്ജു വാര്യർ ജോഡിയുടെ മകൾ), ആട് 2.. 2017.. റേച്ചൽ (ജയസൂര്യയുടെ ചേട്ടന്റെ മകൾ), കോണ്ടസ്സ.. 2018 .. രേണു (നായിക), അഭിമാനിനി.. 2019 .. ദേവകി (നായിക) എന്നീ സിനിമകളിൽ അഭിനയിച്ചു.

വിലാസം- 

 പട്ടേൽ മന, ഫാ. ഡിസ്‌മസ് റോഡ്, ഇരിങ്ങാലക്കുട നോർത്ത് പി ഓ, തൃശൂർ ജില്ല. 680125

athirapatel@gmail.com 

https://www.facebook.com/athirapatelofficial/