അരുൺ കുര്യൻ

Arun Kurian

കോട്ടയം തിരുവല്ല സ്വദേശിയാണ് അരുൺ കൂര്യൻ. കുടുംബം കുവൈറ്റിലായിരുന്നതിനാൽ അരുണിന്റെ ഒൻപതാംക്ലാസ് വരെയുള്ള പഠനം കുവൈറ്റിലെ സ്ക്കൂളിലായിരുന്നു. അതിനുശേഷം കേരളത്തിലെത്തിയ അരുണിന്റെ തുടർ പഠനം കോട്ടയത്തെ സ്ക്കൂളിലായിരുന്നു. മുംബൈയിലെ Whistling Woods International Institute ൽ നിന്നും ബിസിനസ് അഡ്മിനിസ്റ്റ്രേഷനിൽ പി ജി കഴിഞ്ഞതിനുശേഷമാണ് അരുൺ അഭിനയം പ്രൊഫഷനായി എടുക്കുന്നത്.

2016 -ൽ ആനന്ദം എന്ന സിനിമയിലൂടെയാണ് അരുൺ അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് വെളിപാടിന്റെ പുസ്തകം, ഒരു യമണ്ടൻ പ്രേമകഥ, തമാശ, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, മരക്കാർ അറബിക്കടലിന്റെ സിംഹം,  എന്നീ സിനിമകളിലും അഭിനയിച്ചു.