ഫെമിന ജബ്ബാർ

Name in English: 
Femina Jabbar

തൃശൂർ ജില്ലയിലെ ചാവക്കാട് സ്വദേശിനി. റവന്യൂ ഇൻസ്പെകടറായിരുന്ന ഷാഹുൽ ഹമീദിന്റെയും‌ ചാവക്കാട്
കോ-ഓപ്പറേറ്റീവ് ബാങ്കിൽ ചീഫ് അക്കൌണ്ടന്റായിരുന്ന സൈനാബിയുടേയും മകളായി ജനിച്ചു. മമ്മിയൂരിലെ ലിറ്റിൽ ഫ്‌ളവർ അപ്പർ പ്രൈമറി കോൺവന്റ് സ്കൂൾ, ലിറ്റിൽ‌ ഫ്ലവർ ഹയർസെക്കന്ററി ഗേൾസ് സ്കൂൾ, ലിറ്റിൽ ഫ്ലവർ വിമൻസ് കോളേജ് ഗുരുവായൂർ എന്നിവിടങ്ങളിൽ പഠനം. ഡിസൈനിങ്ങിലേക്ക് തിരിഞ്ഞത് 2012 മുതൽ. എഴുത്തുകാരിയും പരിഭാഷകയും ആണ്. ഡിസി ബുക്സ് ഒരു നോവലും, ഒലിവ് ബുക്സ് പരിഭാഷയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വായന, ചിത്രംവര, ഗാർഡനിങ് എന്നിവയിൽ താല്പര്യം.