ആശ അരവിന്ദ്

Name in English: 
Asha Aravind

ജനിച്ചത് അമ്മയുടെ നാടായ ചങ്ങനാശേരിയിലെങ്കിലും വളർന്നത് കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ തോട്ടക്കാട് ആണ്. കോൺവെന്റ് സ്കൂളിൽ സ്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കിയ ആശ കുട്ടിക്കാലം മുതൽ തന്നെ ഡാൻസ് പരിശീലനം നേടി സ്കൂൾ മത്സരങ്ങളിൽ വിജയിയായിരുന്നു. വിവാഹശേഷം ബംഗളൂരിൽ ജീവിക്കുന്നതിനിടെ ആണ് അമൃത ടിവിയിലെ ബെസ്റ്റ് ആക്റ്റർ എന്ന അഭിനയ റിയാലിറ്റി ഷോയിലേക്കെത്തുന്നത്. അതിലൂടെ ശ്രദ്ധേയായ ആശ തുടർന്ന് ലിയോ തദേവൂസിന്റെ നുറുങ്ങ് വെട്ടങ്ങൾ എന്ന ടെലിഫിലിമിൽ വേഷമിട്ടു. ടൈറ്റൻസ് സോനാറ്റാ വാച്ചിന്റെ പരസ്യചിത്രത്തിൽ അഭിനയിച്ചത് മറ്റ് കൂടുതൽ പരസ്യചിത്രങ്ങളിൽ വേഷമിടാനും അവസരമായി. ശ്യാമപ്രസാദിന്റെ അരികെ എന്ന ചലച്ചിത്രത്തിലൂടെയാണ് മലയാള സിനിമാരംഗത്ത് തുടക്കമിടുന്നത്.ബെസ്റ്റ് ആക്ടറിൽ ഉടനീളം പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും നിരവധി ഓഫറുകൾ ആണ് അത് വഴി ആശയെ തേടിയെത്തിയത്. നിരവധി പരസ്യചിത്രങ്ങളിലും ടെലിഫിലിമുകളിലും ആശ അഭിനയിച്ചു. പിന്നീട് "അരികെ" "ഫ്രൈഡേ " "അന്നയും റസൂലും" തുടങ്ങിയ സിനിമകളിൽ  ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ.

ആശയുടെ മകളും ടെലിഫിലിമുകളിലും സിനിമയിലും സജീവമായി വരുന്നു.