വിൻസി അലോഷ്യസ്
മലപ്പുറം പൊന്നാനി സ്വദേശി. വിൻസി പാലയൂർ അലോഷ്യസെന്ന വിൻസി, അല്യോഷ്യസ്, സോണി എന്നിവരുടെ മകളായി 1995 ഡിസംബർ 12ന് ജനിച്ചു. ബിഷപ്പ് കോട്ടൺ ഗേൾസ് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും കൊച്ചി ഏഷ്യൻ സ്കൂൾ ഓഫ് ആർക്കിടെക്ചർ & ഡിസൈനിൽ നിന്ന് സ്കോളർഷിപ്പോടെ B.Arc ബിരുദവും പൂർത്തിയാക്കി. ചിക്കൻ പോക്സ് പിടിപെട്ടത് കാരണം കോളേജ് ട്രിപ്പിൽ നിന്ന് മടങ്ങേണ്ടി വന്ന് വീട്ടിലിരിക്കുമ്പോൾ മഴവിൽ മനോരമയുടെ നായികാ നായകൻ എന്ന റിയാലിറ്റി ഷോയുടെ പ്രൊമോ കണ്ട് അപേക്ഷിച്ച് ഷോയിലേക്ക് ഓഡീഷൻ വഴി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ആദ്യ ഓഡീഷനിൽ പരാജയപ്പെടുകയും സംവിധായകൻ ലാൽ ജോസിന്റെ തിരഞ്ഞെടുപ്പിലൂടെ ഷോയിലേക്ക് എൻട്രി കിട്ടി നായികാ നായകൻ ഷോയുടെ മികച്ച പെർഫോറന്മാരിൽ ഒരാളാവുകയും ഫൈനലിലെത്തുകയും ചെയ്തിരുന്നു. ഈ റിയാലിറ്റി ഷോയിലൂടെ തന്നെ വിൻസിയുടെ കോഴിക്കറി എപ്പിസോഡും കളിപ്പാട്ടം എപ്പിസോഡിലെ പെർഫോമൻസുകളൊക്കെ ഏറെ ജനശ്രദ്ധയും പിടിച്ച് പറ്റിയിരുന്നു. അങ്ങനെയാണ് ആദ്യ സിനിമയായ വികൃതിയിലേക്ക് ഷൗബിൻ സാഹിറിന്റെ നായികയായി തിരഞ്ഞെടുക്കുപ്പെടുന്നത്. തുടർന്ന് കനകം കാമിനി കലഹം, ജനഗണമന, ഭീമന്റെ വഴി തുടങ്ങിയ ചിത്രങ്ങളിലൊക്കെ അഭിനയിച്ചു.
ഏക സഹോദരൻ വിപിൻ ഗൾഫിൽ ജോലി നോക്കുന്നു.
വിൻസി സോണി അലോഷ്യസിന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിവിടെ