വരലക്ഷ്മി

Varalakshmi
പി ആർ വരലക്ഷ്മി
സിന്ധു

പി എൻ മേനോൻ സംവിധാനം ചെയ്ത പണിമുടക്ക് എന്ന സിനിമയിൽ സിന്ധു എന്ന പേരിലാണ്  അഭിനയിച്ചത്.

അവലംബം : നിഷാദിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ , പ്രദീപ്

 

വരലക്ഷ്മി 1966 -ൽ പുറത്തിറങ്ങിയ തറവാട്ടമ്മ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. 
തുടർന്ന് പണിമുടക്ക്, ലൈറ്റ്ഹൗസ്, അമ്മായിയമ്മ, ബീന, ഇവളൊരു നാടോടി, അവൾ നിരപരാധി, ഇരുമ്പഴികൾ, ജിമ്മി, സുഖത്തിന്റെ പിന്നാലേ, സ്വത്ത്, കഴുകൻ, ഒരുവർഷം ഒരുമാസം, അഗ്നിശരം, കൊടുമുടികൾ, ജംബുലിംഗം, ചമ്പൽക്കാട്, കൊലകൊമ്പൻ, മനസ്സേ നിനക്കു മംഗളം, മുളമൂട്ടിൽ അടിമ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഈ നടി അഭിനയിച്ചു.
മലയാളത്തിനു പുറമേ തമിഴിലും, തെലുങ്കിലും, കന്നടയിലും, ഹിന്ദിയിലും അഭിനയിച്ചുള്ള വരലക്ഷ്മിക്ക് തമിഴിലും, തെലുങ്കിലും ആദ്യകാലത്ത് കുറേ ചിത്രങ്ങളിൽ നായികയാകാൻ കഴിഞ്ഞെങ്കിലും പിന്നീട് വില്ലത്തിയായും ക്യാരക്ടർ റോളുകളിലുമാണ് കൂടുതൽ അവസരം ലഭിച്ചത്. 
തമിഴ് സീരിയൽ രംഗത്തും ഈ നടി ശ്രദ്ധേയമായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്.‌