എ വി വാസുദേവൻ പോറ്റി
A V Vasudevan Potti
മാവേലിക്കര അത്തിമൺ ഇല്ലത്ത് പരേതനായ . എൻ. വാസുദേവൻ പോറ്റിയുടെയും ഹരിപ്പാട് മണ്ണാറശാല ഇല്ലത്ത് പരേതയായ ദേവകി അന്തർജ നത്തിൻ്റയും മകനായി ജനനം...
വിദ്യാഭ്യാസത്തിന് ശേഷം റെയിൽവേയിൽ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറായി ജോലി നോക്കിയിരുന്നു.....
1995-ൽ പുറത്തിറങ്ങിയ 'കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം' ചിത്രത്തിൽ 'ജീവ നേ' എന്ന പാട്ടെഴുതി ചലച്ചിത്രഗാനരംഗത്തും സാന്നിധ്യമറിയിച്ചു.
യേശുദാസ്, കെ.എസ്. ചിത്ര, മധു ബാലകൃഷ്ണൻ തുടങ്ങിയ ഗായകർ വാസുദേവൻ പോറ്റിയുടെ പാട്ടുകൾ പാടിയിട്ടുണ്ട്.
തപസ്യ കലാ - സാഹിത്യ വേദിയുടെ പാലക്കാട് ജില്ലാ പ്രസിഡന്റാണ്.
ഭാര്യ: നിർമലാദേവി.
മക്കൾ: സുനിൽ (ഐ.ടി., ബെംഗളൂരു), സുജിത്ത് (ഐ.ടി., ബെംഗളൂരു)