മല്ലിപ്പൂവനിയിൽ
മല്ലിപ്പൂവനിയിൽ പ്രിയതമനെൻ
ചാരെയിരിക്കാൻ ഒരു മോഹം
പൊന്നമ്പിളി നെയ്യും ചിങ്ങനിലാവിൽ
മടിയിൽ മയങ്ങാൻ ഒരു മോഹം
മല്ലിപ്പൂവനിയിൽ പ്രിയതമനെൻ
ചാരെയിരിക്കാൻ ഒരു മോഹം
പൊന്നമ്പിളി നെയ്യും ചിങ്ങനിലാവിൽ
മടിയിൽ മയങ്ങാൻ ഒരു മോഹം
മുകരാൻ തളിരും വിടരുന്നു
തൊടിയിലെയോമൽ പൂച്ചെടിയിൽ
മുകരാൻ തളിരും വിടരുന്നു
തൊടിയിലെയോമൽ പൂച്ചെടിയിൽ
നീലമേഘ കൺപീലികളാണോ
മാരനു നീലിമ കോർത്തതു പൂമെയ്യിൽ
നീലമേഘ കൺപീലികളാണോ
മാരനു നീലിമ കോർത്തതു പൂമെയ്യിൽ
മല്ലിപ്പൂവനിയിൽ പ്രിയതമനെൻ
ചാരെയിരിക്കാൻ ഒരു മോഹം
പൊന്നമ്പിളി നെയ്യും ചിങ്ങനിലാവിൽ
മടിയിൽ മയങ്ങാൻ ഒരു മോഹം
മധുവാൽ മലരുകൾ ഉണരുന്നു
ചൊടികളിൽ രാഗപ്പൂന്തെന്നൽ
മധുവാൽ മലരുകൾ ഉണരുന്നു
ചൊടികളിൽ രാഗപ്പൂന്തെന്നൽ
കൊഞ്ചും നെഞ്ചിൽ എൻ ചാരുതയാണോ
മാരനു നിർവൃതി ചേർത്തതു പൂങ്കുളിരിൽ
കൊഞ്ചും നെഞ്ചിൽ എൻ ചാരുതയാണോ
മാരനു നിർവൃതി ചേർത്തതു പൂങ്കുളിരിൽ
മല്ലിപ്പൂവനിയിൽ പ്രിയതമനെൻ
ചാരെയിരിക്കാൻ ഒരു മോഹം
പൊന്നമ്പിളി നെയ്യും ചിങ്ങനിലാവിൽ
മടിയിൽ മയങ്ങാൻ ഒരു മോഹം
മല്ലിപ്പൂവനിയിൽ പ്രിയതമനെൻ
ചാരെയിരിക്കാൻ ഒരു മോഹം
പൊന്നമ്പിളി നെയ്യും ചിങ്ങനിലാവിൽ
മടിയിൽ മയങ്ങാൻ ഒരു മോഹം