അകലെ ഓണം
അകലെ ഓണം പുലരുമ്പോൾ
ആവണിപ്പൂവും വിരിയുമ്പോൾ
അകലെ ഓണം പുലരുമ്പോൾ
ആവണിപ്പൂവും വിരിയുമ്പോൾ
അരിയ കിനാവേ കൊതിയാകുന്നു
ചിറകു തരാമോ പോയി മടങ്ങാൻ
ഒന്നെൻ കുഞ്ഞിൻ പൂക്കളം കാണാൻ
അകലെ ഓണം പുലരുമ്പോൾ
ആവണിപ്പൂവും വിരിയുമ്പോൾ
പൂവിളിയോടെ പുലരി തെളിഞ്ഞാൽ
പൂഞ്ചിറകോടെ പാറുകയാമെൻ
ഓമൽക്കുരുന്നിൻ കുസൃതിയിലെങ്ങോ
ബാഷ്പകണങ്ങൾ വീണു നനഞ്ഞാൽ
ആരുണ്ടവിടെ ചുംബനമേകാൻ
ആരുണ്ടവിടെ ചുംബനമേകാൻ
മിഴിനീർക്കണികൾ മായ്ച്ചു തലോടാൻ
അകലെ ഓണം പുലരുമ്പോൾ
ആവണിപ്പൂവും വിരിയുമ്പോൾ
നീല നിലാവിൻ കോടിയണിഞ്ഞും
കാതരമോഹം പൂവായ് കോർത്തും
കാമുകസംഘം ലഹരി നിറയ്ക്കും
ഭൂമിയൊരുങ്ങും വേളയിലെന്നെ
തേടുകയാവാം പ്രാണേശ്വരിയാൾ
തേടുകയാവാം പ്രാണേശ്വരിയാൾ
മിഴിയിൽ വിങ്ങും നീർമണിയോടേ
അകലെ ഓണം പുലരുമ്പോൾ
ആവണിപ്പൂവും വിരിയുമ്പോൾ
അരിയ കിനാവേ കൊതിയാകുന്നു
ചിറകു തരാമോ പോയി മടങ്ങാൻ
ഒന്നെൻ കുഞ്ഞിൻ പൂക്കളം കാണാൻ
അകലെ ഓണം പുലരുമ്പോൾ
ആവണിപ്പൂവും വിരിയുമ്പോൾ