ഓണത്തപ്പനെഴുന്നള്ളും
തെയ്യാരേ തക തെയ്യാരേ
കാരിച്ചാലിന് ചുണ്ടൻ വള്ളം കേറി തുഴയാൻ
മാരി കാറ്റോടു മേളം കൂട്ടി ഒരുങ്ങി വരുന്നവരെ
ഓണത്തപ്പനെഴുന്നള്ളും നേരത്തൊരു താലപ്പൊലി
കാണിക്കയായ് നേദിക്കാൻ പാലടയും വേണം
ഓണത്തപ്പനെഴുന്നള്ളും നേരത്തൊരു താലപ്പൊലി
കാണിക്കയായ് നേദിക്കാൻ പാലടയും വേണം
മേളിക്കുന്ന ജനങ്ങൾക്കും ഓണക്കൊടി കൊടുക്കേണം
ഓണസദ്യ ഒരുക്കുവാൻ കൂട്ടരും വേണം
ഓണത്തപ്പനെഴുന്നള്ളും നേരത്തൊരു താലപ്പൊലി
കാണിക്കയായ് നേദിക്കാൻ പാലടയും വേണം
പുന്നമടക്കായലിൽ വള്ളംകളി മുറുകുമ്പോൾ
ചെറുതന ചുണ്ടൻ പറന്നകലമെത്തി
ഇരുട്ടുകുത്തിയും പിന്നെ കാവാലം ചുണ്ടനും ചേർന്ന
കണക്കെ മുന്നേറിയപ്പോൾ സമ്മാനം നേടി
തുടുത്ത മേഘമൊടടുത്തു നിന്നൊരു ചെറുത്തു താഴണ സപ്താശ്വം
കരുത്തനവനോടെതിർത്തു നിൽക്കുമൊരിരുട്ടുമേൽക്കുന്നു
തുടുത്ത മേഘമൊടടുത്തു നിന്നൊരു ചെറുത്തു താഴണ സപ്താശ്വം
കരുത്തനവനോടെതിർത്തു നിൽക്കുമൊരിരുട്ടുമേൽക്കുന്നു
തെയ്യാരേ തെയ്യാരേ തകതിമി തക തെയ്യാരേ
തെയ്യാരേ തെയ്യാരേ തകതിമി തക തെയ്യാരേ
ഓണത്തപ്പനെഴുന്നള്ളും നേരത്തൊരു താലപ്പൊലി
കാണിക്കയായ് നേദിക്കാൻ പാലടയും വേണം
ഹോ ഹോ ഹോ ഓഹോ..... ഓഹോ..... ഓഹോ
കണ്ടു നിൽക്കും ജനങ്ങളാൽ കരഘോഷം മുഴങ്ങുമ്പോൾ
നിരനിരയായി വള്ളമൊഴുകിയെത്തി
തെയ്യര തെയ്യര തെയ്യര തയ് തയ് തെയ്യര തെയ്യര തയ്
ഒരു ചെറുതോണിയിലലങ്കാരപ്പല്ലക്കിലായ്
അരചനാ മാബലിയെഴുന്നള്ളത്തായ്
കനത്ത മോദമോടിറങ്ങി നല്ലൊരു വെളുത്തു സുന്ദര ഭൂപാലൻ
മിഴിച്ചു നിൽക്കണ ജനങ്ങളോടവൻ അടുത്തു കൈകൂപ്പി