തുമ്പി തുള്ളാൻ വാ

തുമ്പി തുള്ളാൻ വാ പെണ്ണാളേ എൻ പൂമുറ്റത്ത്
തുമ്പി തുള്ളാൻ വാ കണ്ണാളേ

തുമ്പിക്കിരിയ്ക്കുവാറായില്ല പൂക്കുലത്തുമ്പയും പൂത്തില്ലാ
മിന്നും മാലേം തന്നില്ലാ ഒന്നെന്റെ പൂത്തുമ്പീ തുള്ളാട്

ഒന്നാം തുമ്പീ കൂടെ നീ വരൂ ഒരു കുളിരോണപ്പാട്ടുമായ് വരൂ

ഒന്നാം മാനം പൂത്തു തുടങ്ങി ഓണനിലാവും കൂടെയൊരുങ്ങി
ഒരു മലർമാല നീ തരൂ കണ്ടില്ലേ നക്ഷത്ര പൊൻ താലി

തുമ്പി തുള്ളാൻ വാ പെണ്ണാളേ എൻ പൂമുറ്റത്ത്
തുമ്പി തുള്ളാൻ വാ കണ്ണാളേ

ആഹാ...ആ...ആ...ആ...
ഊഞ്ഞാലാടാൻ കൂട്ടു വരാമോ കരളിലെയോണ പൂവു തരാമോ

നീലാകാശം പന്തലൊരുക്കി തൊടിയിലെയൂഞ്ഞാൽ മണ്ഡപമായ്
ചൊടിയിലെ പൂവു നീ തരൂ കണ്ടില്ലേ കണ്ടില്ലേ ശിങ്കാരം

തുമ്പി തുള്ളാൻ വാ പെണ്ണാളേ എൻ പൂമുറ്റത്ത്
തുമ്പി തുള്ളാൻ വാ കണ്ണാളേ
തുമ്പിക്കിരിയ്ക്കുവാറായില്ല പൂക്കുലത്തുമ്പയും പൂത്തില്ലാ
മിന്നും മാലേം തന്നില്ലാ ഒന്നെന്റെ പൂത്തുമ്പീ തുള്ളാട്
തുമ്പി തുള്ളാൻ വാ പെണ്ണാളേ എൻ പൂമുറ്റത്ത്
തുമ്പി തുള്ളാൻ വാ കണ്ണാളേ
തുമ്പി തുള്ളാൻ വാ പെണ്ണാളേ എൻ പൂമുറ്റത്ത്
തുമ്പി തുള്ളാൻ വാ കണ്ണാളേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thumbi Thullaan Vaa

Additional Info

Year: 
1997