ശ്രാവണ ശശിലേഖേ

ശ്രാവണ ശശിലേഖേ നീ ദൂതിനു പോയ് വരുമോ
ഈ പുഴയോരം സംഗമതീരം
ഇവിടെയവൾ വരുമോ
ചൊല്ലുകില്ലേ എന്നാത്മ ദാഹം നീ
ശ്രാവണ ശശിലേഖേ നീ ദൂതിനു പോയ് വരുമോ

സ്വപ്നാടനത്തിന്റെ കൗമാരകാലം ഓണപ്പൂ തിരഞ്ഞു
രജനി ഗന്ധിയായ് കരളിനുള്ളിൽ പൂത്തു നിന്നതു സഖിയല്ലോ
രജനി ഗന്ധിയായ് കരളിനുള്ളിൽ പൂത്തു നിന്നതു സഖിയല്ലോ
മോഹമദ ലഹരിയുണർന്നു
പ്രേമവതിയായ് ദേവിയൊരു
യദുകുല സഖിയുടേ രാഗോന്മാദം ചൂടുന്നു

ശ്രാവണ ശശിലേഖേ നീ ദൂതിനു പോയ് വരുമോ

ആ...........ആ............ആ...........ആ...........
പുഷ്പോത്സവത്തിന്റെ സംഗീത മേളം വീണ്ടുമുയരുന്നു
എവിടെയാണെൻ ആർദ്ര മനസ്സിൽ ആദ്യചുംബനമേകിയവൾ
എവിടെയാണെൻ ആർദ്ര മനസ്സിൽ ആദ്യചുംബനമേകിയവൾ
തേടുകിനി അവളുടെ രൂപം രൂപവതിയാം
ദേവിയൊരു പ്രിയതര കഥയുടെ താളിൽ കണ്ണീർ വീഴ്ത്തുന്നു

ശ്രാവണ ശശിലേഖേ നീ ദൂതിനു പോയ് വരുമോ
ഈ പുഴയോരം സംഗമതീരം
ഇവിടെയവൾ വരുമോ
ചൊല്ലുകില്ലേ എന്നാത്മ ദാഹം നീ
ശ്രാവണ ശശിലേഖേ നീ ദൂതിനു പോയ് വരുമോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shravana Sasilekhe

Additional Info

Year: 
1997