നീട്ടിക്കൊയ്തേ

ഓ.... ഓ... ഓ.....
ഹൊയ്യാരെ ഹൊയ്യാര ഹൊയ്യ ഹൊയ്യാരെ
ഹൊയ്യാരെ ഹൊയ്യാര ഹൊയ്യ ഹൊയ്യാരെ

നീട്ടിക്കൊയ്തേ നിഴലിനു നീളം വെച്ചേ
തിന്തിമിത്താരോ തക തക തിന്തിമിതാരോ
കൊയ്ത്തരിവാളാലേ പെണ്ണേ മാടത്തു പോവാലോ
പുത്തരിനെല്ലിനെ വാരിയെടുക്കുമ്പം മുറ്റത്തു കൂടാല്ലോ
മേഘം വന്നാൽ പെരുമഴ മേഘം വന്നാൽ
നെല്ലും കളത്തില് കറ്റ മെതിയ്ക്കൂല്ലാ
നീട്ടിക്കൊയ്തേ നിഴലിനു നീളം വെച്ചേ
കൊയ്ത്തരിവാളാലേ പെണ്ണേ മാടത്തു പോവാലോ
പുത്തരിനെല്ലിനെ വാരിയെടുക്കുമ്പം മുറ്റത്തു കൂടാല്ലോ
മേഘം വന്നാൽ പെരുമഴ മേഘം വന്നാൽ
നെല്ലും കളത്തില് കറ്റ മെതിയ്ക്കൂല്ലാ

പഞ്ചാരിപ്പാടത്ത് വെള്ളം പൊങ്ങണ നേരത്ത്
ചെറുതോണിയിൽ കൊയ്യാൻ പോകാല്ലോ
പഞ്ചാരിപ്പാടത്ത് വെള്ളം പൊങ്ങണ നേരത്ത്
ചെറുതോണിയിൽ കൊയ്യാൻ പോകാല്ലോ
ചിരുതേവി ഓർത്തിരിക്ക് മലദൈവങ്ങൾ തുണച്ചാൽ
ഈയാണ്ടിൽ ഒരു കുഞ്ഞേ  തരുമോ നീ തിന്തകംതാരോ

നീട്ടിക്കൊയ്തേ നിഴലിനു നീളം വെച്ചേ
തിന്തിമിത്താരോ തക തക തിന്തിമിതാരോ
കൊയ്ത്തരിവാളാലേ പെണ്ണേ മാടത്തു പോവാലോ
പുത്തരിനെല്ലിനെ വാരിയെടുക്കുമ്പം മുറ്റത്തു കൂടാല്ലോ
മേഘം വന്നാൽ പെരുമഴ മേഘം വന്നാൽ
നെല്ലും കളത്തില് കറ്റ മെതിയ്ക്കൂല്ലാ

 

കുന്നോലി താഴത്ത് ഞാറു വെയ്ക്കണ നേരത്ത്
തിരുവോണത്തുമ്പീം  തുള്ളാല്ലോ
കുന്നോലി താഴത്ത് ഞാറു വെയ്ക്കണ നേരത്ത്
തിരുവോണത്തുമ്പീം  തുള്ളാല്ലോ
തിരുതാളി നീ മുറിയ്ക്ക് മറുകാര്യങ്ങൾ മറക്ക്
ഈയോണം ചെറുപെണ്ണിൻ കല്യാണോം പൊടിപൊടിയ്ക്കാം

നീട്ടിക്കൊയ്തേ നിഴലിനു നീളം വെച്ചേ
തിന്തിമിത്താരോ തക തക തിന്തിമിതാരോ
കൊയ്ത്തരിവാളാലേ പെണ്ണേ മാടത്തു പോവാലോ
പുത്തരിനെല്ലിനെ വാരിയെടുക്കുമ്പം മുറ്റത്തു കൂടാല്ലോ
മേഘം വന്നാൽ പെരുമഴ മേഘം വന്നാൽ
നെല്ലും കളത്തില് കറ്റ മെതിയ്ക്കൂല്ലാ
നീട്ടിക്കൊയ്തേ നിഴലിനു നീളം വെച്ചേ
തിന്തിമിത്താരോ തക തക തിന്തിമിതാരോ

ഓ.... ഓ... ഓ....തിന്തിമിത്താരോ
ഓ.... ഓ... ഓ....തക തക തിന്തിമിതാരോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neettikoythe

Additional Info

Year: 
1997