ഗന്ധർവ സംഗീതയാമം

രീസനിസ രീസനിസ രീസനിസ
മ.. രിസരി പ.. നിസരിസനി പ..

ഗന്ധർവ സംഗീതയാമം
ഗന്ധർവ സംഗീതയാമം  
ഉഷ:സന്ധ്യാംബരം തുടുത്ത നേരം
വിന്ധ്യാവലി പതിക്കേകുവാൻ
സ്വർണ്ണ താംബാളത്തിൽ പുഷ്പഹാരം
തങ്ക സൂര്യകിരണ പുഷ്പഹാ....രം
ഗന്ധർവ സംഗീതയാമം

ആ....... ആ...... ആ........ ആ........

അമ്മ വസുന്ധര താലവുമേന്തി
പൊന്മകനെ വരവേൽക്കുവാൻ നിന്നു
അമ്മ വസുന്ധര താലവുമേന്തി
പൊന്മകനെ വരവേൽക്കുവാൻ നിന്നു
കുഞ്ഞു സുമങ്ങൾ സന്താനങ്ങൾ
കുഞ്ഞു സുമങ്ങൾ സന്താനങ്ങൾ
കണ്ണൂ തിരുമ്മിയുണർന്നേ നിന്നു
ഉത്സവാനന്ദലഹരിയിൽ പൂത്ത പൂക്കളങ്ങളിൽ വാസുരേ
ഹൃദയകമലമതിൽ ഉണരും ഇനിയ ദളമോ
വരുമവനു നിറമെഴുതി

ഗന്ധർവ സംഗീതയാമം  
ഉഷ:സന്ധ്യാംബരം തുടുത്ത നേരം
ഗന്ധർവ സംഗീതയാമം

ആ....... ആ...... ആ........ ആ........

മന്ദസമീരൻ ചാമരം വീശി
മന്നവനെ എതിരേൽക്കുവാൻ വന്നു
മന്ദസമീരൻ ചാമരം വീശി
മന്നവനെ എതിരേൽക്കുവാൻ വന്നു
മഞ്ഞു കണങ്ങൾ വൈഡൂര്യങ്ങൾ
മഞ്ഞു കണങ്ങൾ വൈഡൂര്യങ്ങൾ
പുൽത്തുമ്പുകളിൽ ഉലഞ്ഞേ നിന്നു
ആവണിപ്പുടവ ചാർത്തിയെത്തുന്ന ഭൂമിദേവി നിൻ
പുഞ്ചിരി അഴകിലഴക് ചേർന്നൊഴുകുമധിക സുഖമോ
പകരുവതു മനസ്സുകളിൽ

ഗന്ധർവ സംഗീതയാമം
ഗന്ധർവ സംഗീതയാമം  
ഉഷ:സന്ധ്യാംബരം തുടുത്ത നേരം
വിന്ധ്യാവലി പതിക്കേകുവാൻ
സ്വർണ്ണ താംബാളത്തിൽ പുഷ്പഹാരം
തങ്ക സൂര്യകിരണ പുഷ്പഹാ....രം
ഗന്ധർവ സംഗീതയാമം
ഉഷ:സന്ധ്യാംബരം തുടുത്ത നേരം

ആ....... ആ...... ആ........

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Gandarva Sangeethayaamam

Additional Info

Year: 
1997