നാടുകാണിച്ചുരം - M
നാടുകാണിച്ചുരം കേറി വന്ന കാറ്റേ
നാടോടിപ്പാട്ടിന്റെ ശീലു മൂള്
നല്ലോണം പിറക്കുമ്പോൾ നാലുകെട്ടിന്നുൾത്തളത്തിൽ
എല്ലാരും പാടണ പാട്ടു പാട്
നീ പഴയോണപ്പാട്ടിനി ഒന്നു മൂള്
നാടുകാണിച്ചുരം കേറി വന്ന കാറ്റേ
നാടോടിപ്പാട്ടിന്റെ ശീലു മൂള്
നല്ലോണം പിറക്കുമ്പോൾ നാലുകെട്ടിന്നുൾത്തളത്തിൽ
എല്ലാരും പാടണ പാട്ടു പാട്
നീ പഴയോണപ്പാട്ടിനി ഒന്നു മൂള്
നാലു കോലായില് കതിർമണിക്കുലയുണ്ടോ
അരിപ്പൊടിക്കൈപ്പാട് പതിഞ്ഞിട്ടുണ്ടോ
നാലു കോലായില് കതിർമണിക്കുലയുണ്ടോ
അരിപ്പൊടിക്കൈപ്പാട് പതിഞ്ഞിട്ടുണ്ടോ
താളിയോലക്കെട്ടു വയ്ക്കും നിലവറപ്പടിമേലേ
നിലവിളക്കിപ്പൊഴും എരിയണുണ്ടോ
മച്ചിൽ ഭഗവതി ശ്രീയോടെ വാഴണുണ്ടോ
നാടുകാണിച്ചുരം കേറി വന്ന കാറ്റേ
നാടോടിപ്പാട്ടിന്റെ ശീലു മൂള്
നല്ലോണം പിറക്കുമ്പോൾ നാലു
കെട്ടിന്നുൾത്തളത്തിൽഎല്ലാരും പാടണ പാട്ടു പാട്
നീ പഴയോണപ്പാട്ടിനി ഒന്നു മൂള്
കിഴക്കിനിക്കോലായിൽ ആട്ടു കട്ടിലാടണൂണ്ടോ
കാരണവർ അതിലെങ്ങാൻ മയങ്ങണുണ്ടോ
കിഴക്കിനിക്കോലായിൽ ആട്ടു കട്ടിലാടണൂണ്ടോ
കാരണവർ അതിലെങ്ങാൻ മയങ്ങണുണ്ടോ
പടിഞ്ഞാറ്റിൻ മോളില് മണ്ണുരുള കൊണ്ടു തീർത്ത
നാരായണക്കിളിക്കൂടൊന്നുണ്ടോ
കൂട്ടിൽ കിളിക്കുഞ്ഞിൻ മൊഴിക്കൊഞ്ചൽ കേൾക്കണുണ്ടോ
നാടുകാണിച്ചുരം കേറി വന്ന കാറ്റേ
നാടോടിപ്പാട്ടിന്റെ ശീലു മൂള്
നല്ലോണം പിറക്കുമ്പോൾ നാലുകെട്ടിന്നുൾത്തളത്തിൽ
എല്ലാരും പാടണ പാട്ടു പാട്
നീ പഴയോണപ്പാട്ടിനി ഒന്നു മൂള്