നിൻ ദിവ്യനാമമതെന്നും

നിൻ ദിവ്യനാമമതെന്നും ചോറ്റാനിക്കരയമ്മേ

എന്റെ ഹൃദയസ്പന്ദനമാകും സാന്ത്വനമെന്നും

നിൻ ദിവ്യനാമമതെന്നും ചോറ്റാനിക്കരയമ്മേ

എന്റെ ഹൃദയസ്പന്ദനമാകും സാന്ത്വനമെന്നും

സ്വർണ്ണഭൂഷിതബിംബം ദേവി താണുവണങ്ങുന്നേരം

കർമ്മബന്ധമതെന്തെന്നറിവൂ അറിവിൻ കുറവുകളറിവൂ

സ്വർണ്ണഭൂഷിതബിംബം ദേവി താണുവണങ്ങുന്നേരം

കർമ്മബന്ധമതെന്തെന്നറിവൂ അറിവിൻ കുറവുകളറിവൂ

നിൻ ദിവ്യനാമമതെന്നും ചോറ്റാനിക്കരയമ്മേ

എന്റെ ഹൃദയസ്പന്ദനമാകും സാന്ത്വനമെന്നും

നിൻ പ്രഭാമയദൃഷ്ടികളെന്നിൽ ചോറ്റാനിക്കരയമ്മേ

വന്നു പതിഞ്ഞു നിറയ്ക്കും സ്മൃതികൾ സങ്കടങ്ങളൊഴിക്കും

നിൻ പ്രഭാമയദൃഷ്ടികളെന്നിൽ ചോറ്റാനിക്കരയമ്മേ

വന്നു പതിഞ്ഞു നിറയ്ക്കും സ്മൃതികൾ സങ്കടങ്ങളൊഴിക്കും

കർണ്ണമമൃതുരുചിക്കും നാദം കേട്ടുമയങ്ങുന്നേരം

നിന്റെമായാലോകമതറിവൂ അറിവിൻ കുറവുകളറിവൂ

നിൻ ദിവ്യനാമമതെന്നും ചോറ്റാനിക്കരയമ്മേ

എന്റെ ഹൃദയസ്പന്ദനമാകും സാന്ത്വനമെന്നും

നിൻ കരങ്ങളിലഭയം തേടും ചോറ്റാനിക്കരയമ്മേ

എന്റെ നശ്വരദേഹമിതെന്നും ഉടയവരെല്ലാം ഒന്നാകും

നിൻ കരങ്ങളിലഭയം തേടും ചോറ്റാനിക്കരയമ്മേ

എന്റെ നശ്വരദേഹമിതെന്നും ഉടയവരെല്ലാം ഒന്നാകും

സ്വന്തമെന്നൊരു മിഥ്യയുമൊഴിയും സന്തോഷം കിനിയും

നിത്യനിരാമയശക്തിയതാവും തവ സന്നിധിയിൽ മോക്ഷം

നിൻ ദിവ്യനാമമതെന്നും ചോറ്റാനിക്കരയമ്മേ

എന്റെ ഹൃദയസ്പന്ദനമാകും സാന്ത്വനമെന്നും

സ്വർണ്ണഭൂഷിതബിംബം ദേവി താണുവണങ്ങുന്നേരം

കർമ്മബന്ധമതെന്തെന്നറിവൂ അറിവിൻ കുറവുകളറിവൂ

നിൻ ദിവ്യനാമമതെന്നും ചോറ്റാനിക്കരയമ്മേ

എന്റെ ഹൃദയസ്പന്ദനമാകും സാന്ത്വനമെന്നും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nin divya namamathennum

Additional Info

അനുബന്ധവർത്തമാനം