മണ്ണാറശ്ശാലയിലുള്ളൊരു
മണ്ണാറശ്ശാലയിലുള്ളൊരു നാഗരാജാവേ കൈ തൊഴുന്നേന്‍
മണ്ണിനും വിണ്ണിനുമെല്ലാം നാഥനായോനേ കൈ തൊഴുന്നേന്‍
(മണ്ണാറശ്ശാലയിലുള്ളൊരു )
പുള്ളോത്തിക്കുടം കൊട്ടി പുള്ളുവന്‍ വീണയും മീട്ടി
ഉള്ളിലുള്ള സങ്കടമെല്ലാം നിന്നില്‍ ഞാന്‍ സമര്‍പ്പിച്ചു
(പുള്ളോത്തിക്കുടം )
(മണ്ണാറശ്ശാലയിലുള്ളൊരു )
ശ്രീസര്‍പ്പയക്ഷിയമ്മയ്ക്കും നാഗയക്ഷിയമ്മയ്ക്കും
ശ്രീനാഗചാമുണ്ടിയ്ക്കും നിലവറമുത്തച്ഛനും
(ശ്രീസര്‍പ്പയക്ഷിയമ്മയ്ക്കും )
കാവുകളില്‍ കുടി കൊള്ളും നാഗങ്ങള്‍ക്കും കൈ തൊഴുന്നേന്‍
അഷ്ടദിക്പാലകരാം രക്ഷകര്‍ക്കും കൈ തൊഴുന്നേന്‍
(കാവുകളില്‍ )
ജയജയ നാഗദൈവമേ നമോ നമ (2)
നാഗരാജന്‍ വാഴ്ക സപ്തയക്ഷി വാഴ്ക
നാഗരാജന്‍ വാഴ്ക നാഗയക്ഷി വാഴ്ക
(മണ്ണാറശ്ശാലയിലുള്ളൊരു )
മണ്‍കുടം കൊട്ടുമ്പോള്‍ പാപങ്ങള്‍ ഒഴിയേണം
മണ്‍വീണ മീട്ടുമ്പോള്‍ മോക്ഷമെല്ലാം അരുളേണം
(മണ്‍കുടം )
പാടുന്ന നാവുകള്‍ക്കും കേള്‍ക്കുന്ന കാതുകള്‍ക്കും
കാലദോഷങ്ങള്‍ തീര്‍ത്തു് ആയുസ്സും നല്‍കേണം
(പാടുന്ന )
ജയജയ നാഗദൈവമേ നമോ നമ (2)
നാഗരാജന്‍ വാഴ്ക സപ്തയക്ഷി വാഴ്ക
നാഗരാജന്‍ വാഴ്ക നാഗയക്ഷി വാഴ്ക
(മണ്ണാറശ്ശാലയിലുള്ളൊരു )