എൻ ജീവനേ തന്നാലും നീ
ദൈവമേ ഒരു പിടി ദുരിതവും അതിലൊരു കനവുമിതോ
കാലമേ തളരുന്നിതനുദിനം എൻ മന സമനില പോയ്
വേണ്ടാ എനിക്കീ ജീവിതം വേണ്ടാ മടുത്തൂ
എൻ ജീവനേ തന്നാലും നീ കൈക്കൊള്ളുന്നതില്ലയോ
ദൈവമേ ഒരു പിടി ദുരിതവും അതിലൊരു കനവുമിതോ
കാലമേ തളരുന്നിതനുദിനം എൻ മന സമനില പോയ്
ഹൃദയമിതു തകർന്നു മധുവിധു രാവിൽ
തീക്കനലുകളാലെൻ ഉടലു കരിയും
പ്രണയം ബലിയായ് കരളിൽ പടരുന്നരികിൽ
അണയൂ പൊലിയും മനസ്സേ
നിഴലിൽ പകരും പതയും നൊമ്പരമോ (ദൈവമേ)
സിരകൾ മുറിയുന്നു രജനികൾ തേടി
കലഹം ഒഴിവാക്കാൻ നിനവിലെ ദൈവം
ഉണരും രതികൾ വിഫലം വാഴ്വൂ
ഒടുവിൽ തിരയും ഇരുളിൽ വിധിയിൽ
അഴലിൽ അലയും ജന്മവും ജീവിതമോ
ദൈവമേ ഒരു പിടി ദുരിതവും അതിലൊരു കനവുമിതോ
കാലമേ തളരുന്നിതനുദിനം എൻ മന സമനില പോയ്
എൻ ജീവനേ തന്നാലും നീ കൈക്കൊള്ളുന്നതില്ലയോ
മരിക്കാനുള്ള മോഹവുമായി ഞാൻ എന്തെല്ലാം പാഴ്ശ്രമങ്ങൾ നടത്തി
അല്ലയോ ദൈവമേ ഞാൻ എന്തു തെറ്റാണ് ചെയ്തത്
എന്നെയൊന്ന് മരിക്കാൻ സമ്മതിച്ചൂടെ