ദേവരാഗദൂതികേ വസന്ത ചന്ദ്രികേ

ദേവരാഗദൂതികേ വസന്ത ചന്ദ്രികേ
ഇന്ദ്രരാജധാനിയിൽ വരൂ വരൂ വരൂ
ഹിമനിരകൾ തഴുകി സുരനദികൾ നീന്തി
അമൃതപദമരുളി അനുപദമനുപദമിന്ദ്ര
രാജധാനിയിൽ വരൂ വരൂ വരൂ

മേനകയായ് സന്ധ്യ ഉർവ്വശിയായ് രാത്രി
സ്വർഗ്ഗീയ സ്വരനദിയായ് വിദ്യാധരഗീതം (2)
നർത്തനലഹരിയിൽ ഉറഞ്ഞാടുവാൻ
രംഭതിലോത്തമയൊരുങ്ങുന്നിതാ
ഗന്ധർവ്വസംഗീതസരസ്സിൽ മുഴുകി
ദേവസഭാതലം ഇളകിയുലഞ്ഞൂ  (ദേവരാഗ)

ഐരാവതമുണ്ടേ കാമധേനുവുണ്ടേ
അമൃതവുമായ് അരികിൽ വരും
മോഹിനിമാരുണ്ടേ (2)
തൂലികയേന്തിയ ചിത്രഗുപ്തനും
വെൺകൊറ്റക്കുട ചൂടുമിന്ദ്രനും
മരണവരവും അരുളിയമരും
ഇന്ദ്രലോകവുമായിരമുണ്ടേ (ദേവരാഗ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Devaraagadoothike vasanthachandrike

Additional Info

Year: 
1995

അനുബന്ധവർത്തമാനം