ആരാരിരോ...ആരാരിരോ...

ആരാരിരോ...ആരാരിരോ...

താരാട്ടു പാടീട്ടും താലോലമാടീട്ടും
എന്മണിക്കുഞ്ഞേ നീയുറങ്ങീലേ
ഇനിയും ഉറങ്ങീലേ

അമ്പിളിമാമനെ കാട്ടിയാലോ നിന്റെ
പീലിത്തിരുമുടി ചായ്ച്ചുവല്ലോ
കാച്ചിയപാലിൻ പുഞ്ചിരി ചോദിച്ചൊ-
രായിരം വട്ടം ഞാൻ ഊട്ടിയല്ലോ
ഇന്നും ഊട്ടിയല്ലോ  (താരാട്ടു)

നാളത്തെ രാജാവായ് നീ വളരാനമ്മ
കണ്ണീരും കയ്യുമായ് നോറ്റിരിപ്പൂ
നിന്റെ സാമ്രാജ്യത്തിൽ അമ്മയ്ക്കുമിത്തിരി
തല ചായ്ക്കാൻ നീ ഇടം തരണേ
എന്നും ഇടം തരണേ  (താരാട്ടു)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aariraaro...aariraaro...

Additional Info

Year: 
1995

അനുബന്ധവർത്തമാനം