പാൽ നിനവിലും പാൽ നിഴലിലും

പാൽ നിനവിലും പാൽ നിഴലിലും
പരമാനന്ദത്തിൻ ലോകം കണ്ടു ഞാൻ
എനിക്കുറങ്ങാൻ അണിഞ്ഞൊരുങ്ങീ കുടന്ന മണ്ണ്  (പാൽ നിനവിലും)

വിരി വിരിക്കുന്നു കാരമുള്ളിന്റെ മുൾമുനയിൽ
കല്ലരിച്ചോറിന്നില നിരത്തുന്നു കോമരപ്പരിഷകൾ
എങ്കിലുമെന്നുള്ളം പാടിയുറക്കാനായ്
പാടുപെടുന്നതെന്തേ അമ്മക്കുരുവി  (പാൽ നിനവിലും)

ഇരുളൊതുക്കുന്ന ദുർമ്മുഖങ്ങൾക്കു മറവു തേടുന്നു ഞാൻ
പുലരിയേന്തുന്ന കൈവിളക്കിന്നു തിരി തെറുക്കുന്നു ഞാൻ
കാതരമെൻ ജന്മം കൈ വെടിയാനെന്നും
ഉള്ളിലെ മോഹങ്ങൾ ചിറകണിയുന്നു  (പാൽ നിനവിലും)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paal ninavilum paal nizhalilum

Additional Info

Year: 
1995

അനുബന്ധവർത്തമാനം