സാനിയ അയ്യപ്പൻ
2002 ഏപ്രിൽ 20 ന് ജനനം. തമ്മനം നളന്ദ പബ്ലിക്ക് സ്ക്കൂളിലായിരുന്നു സാനിയ അയ്യപ്പന്റെ വിദ്യാഭ്യാസം. സാനിയയുടെ കരിയർ ആരംഭിയ്ക്കുന്നത് മഴവിൽ മനോരമയുടെ ഡാൻസ് റിയാലിറ്റിഷോയായ "ഡി ഫോർ ഡാൻസി" ലൂടെയാണ്. ഡി ഫോർ ഡാൻസിൽ സെക്കന്റ് റെണ്ണറപ്പായി.. 2014 -ൽ ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് സാനിയ സിനിമാഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. അതിനുശേഷം അപ്പോത്തിക്കിരി -യിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു.
2018 -ൽ ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി. ക്വീനിലെ അഭിനയത്തിന് സൗത്ത് ഇന്ത്യയിലെ മികച്ച പുതുമുഖനടിയ്ക്കുള്ള ഫിലിംഫെയർ അവാർഡിന് സാനിയ അർഹയായി. തുടർന്ന് പ്രേതം 2, ലൂസിഫർ, കൃഷ്ണൻകുട്ടി പണിതുടങ്ങി, സല്യൂട്ട്.. എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ സാനിയ അയ്യപ്പൻ അഭിനയിച്ചു. ചില ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളിലും മ്യൂസിക്ക് വീഡിയോകളിലും സാനിയ അഭിനയിച്ചിട്ടുണ്ട്.